കോഴിക്കോട് അത്തോളിയില്‍ ഭാര്യ കൊലപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Mar 11, 2021, 10:41 IST
കോഴിക്കോട്: (www.kvartha.com 11.03.2021) കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍(54) എന്നയാളെ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി.
കൊലപാതക്കത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ ഒളിവില്‍ പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംശയ രോഗമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.