Follow KVARTHA on Google news Follow Us!
ad

തമിഴ് നാട്ടിലെ വീട്ടമ്മമാര്‍ക്ക് കോളടിച്ചു; പ്രതിമാസം 1500 രൂപ നല്‍കുന്നതിന് പുറമെ 6 എല്‍ പി ജി സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Politics,Assembly-Election-2021,Trending,House Wife,National,
ചെന്നൈ: (www.kvartha.com 09.03.2021) തമിഴ് നാട്ടിലെ വീട്ടമ്മമാര്‍ക്ക് കോളടിച്ചു. പ്രതിമാസം 1500 രൂപ നല്‍കുന്നതിന് പുറമെ ആറ് എല്‍ പി ജി സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇതോടെ തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് വാഗ് ദാനങ്ങള്‍ നല്‍കുന്ന കാര്യത്തിലും മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് കാണുന്നത്.

അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുമെന്നാണ് എ ഐ എ ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുടെ വാഗ് ദാനം. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.₹ 1,500-For-Women Plan "Leaked": AIADMK Defends Promise Day After DMK's,  Chennai, News, Politics, Assembly-Election-2021, Trending, House Wife, National
ഞായറാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു റാലിയില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ വാഗ് ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാസം 1500 രൂപ നല്‍കുമെന്ന് അറിയിച്ചുകൊണ്ട് എ ഐ എ ഡി എം കെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം തങ്ങളുടെ നിര്‍ദേശം എങ്ങനെയോ അറിഞ്ഞ്, അത് കോപ്പിയടിച്ചാണ് സ്റ്റാലിന്‍ ഞായറാഴ്ച അങ്ങനെയൊരു വാഗ് ദാനം നല്‍കിയതെന്ന് പളനിസ്വാമി ആരോപിച്ചു. എ ഐ എ ഡി എം കെ പ്രകടന പത്രിക തയ്യാറാക്കിയിട്ട് പത്ത് ദിവസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസനും വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Keywords: ₹ 1,500-For-Women Plan "Leaked": AIADMK Defends Promise Day After DMK's,  Chennai, News, Politics, Assembly-Election-2021, Trending, House Wife, National.

Post a Comment