കൊലക്കേസില്‍ വീട്ടുടമസ്ഥര്‍ റിമാന്‍ഡിലായ വീട്ടില്‍ നിന്നും 10 പവനും 10,000 രൂപയും മോഷണം പോയി

 


ആലപ്പുഴ: (www.kvartha.com 11.03.2021) കൊലക്കേസില്‍ വീട്ടുടമസ്ഥര്‍ റിമാന്‍ഡിലായ വീട്ടില്‍ നിന്നും മോഷണം പോയത് 10 പവനും 10,000 രൂപയും. ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തില്‍ പട്ടാട്ടുചിറ ലോകേശിന്റെ വീട്ടിലാണ് മോഷണം നടന്നത്. ലോകേശും ഭാര്യ അജിതകുമാരിയും മകള്‍ അരുന്ധതിയും അയല്‍വാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായി തടവില്‍ കഴിയുകയാണ്.

ഇവരെ അറസ്റ്റ് ചെയ്ത ശേഷം ലോകേശന്റെ സഹോദരന്‍ സതീശന്‍ വീടിന്റെ താക്കോല്‍ കൈവശം വച്ചു. എന്നാല്‍ താക്കോല്‍ പിന്നീട് പൊലീസ് വാങ്ങിയതായും മോഷണം നടന്നശേഷവും വിവരം പുറത്തറിയിക്കാതെ പൊലീസ് രഹസ്യമാക്കി വച്ചെന്നും സതീഷന്‍ ആരോപിച്ചു. കഴിഞ്ഞമാസം 21നായിരുന്നു കുഞ്ഞുമോനെ കൊലപ്പെടുത്തുന്നത്.

തുടര്‍ന്ന് അറസ്റ്റിലായ മൂവരെയും തെളിവെടുപ്പിന് വേണ്ടി വീട്ടിലെത്തിച്ചപ്പോഴാണ് വീടിന്റെ ഓടിളകി കിടക്കുന്നതായും അലമാരിയില്‍ നിന്ന് സ്വര്‍ണവും പണവും നഷ്ടമായതായും കണ്ടെത്തിയത്. പൊലീസ് കാവലില്‍ വന്നതിനാല്‍ വീട്ടുടമസ്ഥര്‍ക്ക് വിവരം ബന്ധുക്കളെ അറിയിക്കാനായില്ല. 
കൊലക്കേസില്‍ വീട്ടുടമസ്ഥര്‍ റിമാന്‍ഡിലായ വീട്ടില്‍ നിന്നും 10 പവനും 10,000 രൂപയും മോഷണം പോയി

പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കോടതിയിലെത്തിച്ചപ്പോഴാണ് ഒരു ബന്ധുവിനോട് ലോകേശന്‍ മോഷണത്തെ കുറിച്ച് അറിയിച്ചത്. എന്നാല്‍ ഇതിനെ കുറിച്ച് പരാതിപ്പെട്ടവരോട് ലോകേശന്റെ മറ്റ് രണ്ട് മക്കളെ കൂടി പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ആക്ഷേപമുണ്ട്.

എന്നാല്‍ മണ്ണഞ്ചേരി പൊലീസ് ലോകേശന്റെ ബന്ധുക്കളുടെ ആരോപണം തളളി. ഇങ്ങനെ മോഷണം നടന്നതായി അറിവില്ലെന്നും വീടിന്റെ താക്കോല്‍ പൊലീസിന്റെ കൈവശമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലോകേശന്റെ ബന്ധുക്കള്‍.

Keywords:  10 sovereigns and Rs 10,000 were stolen from the house where the home owners were remanded in the murder case, Alappuzha, News, Local News, Remanded, Theft, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia