SWISS-TOWER 24/07/2023

മൂക്കില്‍ കൂടി നല്‍കാവുന്ന ഇന്‍ട്രാനാസല്‍ കോവിഡ് വാക്സീന്‍ പരീക്ഷണം ആരംഭിച്ചു; ഭാരത് ബയോടെക് വികസിപ്പിച്ച മരുന്ന് ഹൈദരാബാദില്‍ 10 പേര്‍ക് നല്‍കി

 




ഹൈദരാബാദ്: (www.kvartha.com 10.03.2021) മൂക്കില്‍ കൂടി നല്‍കാവുന്ന ഇന്‍ട്രാനാസല്‍ കോവിഡ് വാക്സീന്‍ പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച മരുന്ന് ഹൈദരാബാദില്‍ 10 പേര്‍ക് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടു പേര്‍ക് നല്‍കിയിരുന്നു. 

സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാതെ വാക്സീന്‍ നല്‍കാമെന്നാണ് ഇന്‍ട്രാനാസല്‍ വാക്സീന്റെ ഗുണം. കൊച്ചുകുട്ടികള്‍ക്കും മറ്റും മരുന്ന് നല്‍കാന്‍ എളുപ്പമാകും. കൂടുതല്‍ വേഗത്തില്‍ മരുന്ന് ആഗീരണം ചെയ്യപ്പെടുമെന്നതും നേട്ടമാണ്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്സീന്‍ വികസിപ്പിച്ചത്. കോവാക്സീന്‍ പോലെ ഇതും രണ്ട് ഡോസാണ് നല്‍കുന്നത്.
Aster mims 04/11/2022

മൂക്കില്‍ കൂടി നല്‍കാവുന്ന ഇന്‍ട്രാനാസല്‍ കോവിഡ് വാക്സീന്‍ പരീക്ഷണം ആരംഭിച്ചു; ഭാരത് ബയോടെക് വികസിപ്പിച്ച മരുന്ന് ഹൈദരാബാദില്‍ 10 പേര്‍ക് നല്‍കി


രാജ്യത്താകെ 175 പേര്‍ക്കാണ് ഇന്‍ട്രാനാസല്‍ വാക്സീന്‍ നല്‍കുന്നത്. ഹൈദരാബാദിനു പുറമേ ആദ്യഘട്ട ട്രയല്‍ പുണെ, ചെന്നൈ, നാഗ്പുര്‍ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ നടക്കും. ചെന്നൈയില്‍ വാക്സീന്‍ പരീക്ഷണത്തിന് ബുധനാഴ്ചയാണ് എതിക്സ് കമിറ്റിയുടെ അംഗീകാരം ലഭിച്ചത്. മഹാരാഷ്ട്രയില്‍ പരീക്ഷണത്തിനായി അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 

Keywords:  News, National, India, Hyderabad, COVID-19, Trending, Health, Health and Fitness, Vaccine, Technology, Business, Finance, 10 persons given nasal Covid-19 vaccine in Hyderabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia