ഫോണിലെ പഞ്ചാരവര്‍ത്തമാനത്തിനുമുന്നില്‍ സ്വയം നഗ്നനായി നിന്നുകൊടുത്തു; യുവാവിന് നഷ്ടമായത് പണവും മാനവും

 


ബംഗളൂരു: (www.kvartha.com 19.02.2021) ഫോണിലെ പഞ്ചാരവര്‍ത്തമാനത്തിനുമുന്നില്‍ സ്വയം നഗ്നനായി നിന്നുകൊടുത്തു, യുവാവിന് നഷ്ടമായത് പണവും മാനവും. വിഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവതിയുടെ ആവശ്യപ്രകാരം സ്വയം നഗ്‌നനായ യുവാവിന് നിന്ന നില്‍പില്‍ നഷ്ടമായത് 20,000രൂപ. ഫോണിലെ പഞ്ചാരവര്‍ത്തമാനത്തിനുമുന്നില്‍ സ്വയം നഗ്നനായി നിന്നുകൊടുത്തു; യുവാവിന് നഷ്ടമായത് പണവും മാനവും

താന്‍ റെക്കോഡുചെയ്ത വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പണം തട്ടിയത്. ബംഗളൂരു സ്വദേശിയായ അമ്പിത് കമാര്‍ മിശ്ര എന്ന യുവാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരുവില്‍ സോഫ് റ്റ് വെയര്‍ എഞ്ചിനീയര്‍ എന്നുപറഞ്ഞ് പരിചയപ്പെട്ട ശ്രേയ എന്ന യുവതിയാണ് പണം തട്ടിയതെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

മാട്രിമോണിയല്‍ സൈറ്റുവഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അമ്പിതുമായി സൗഹൃദം സ്ഥാപിച്ച ശ്രേയ സ്ഥിരമായി വാട്‌സാപ്പ് കാള്‍ ചെയ്യുമായിരുന്നു. ഇതോടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുത്തു. അമ്പിതിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും ശ്രേയ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞദിവസം വാട്‌സാപ്പ് കോളില്‍ സംസാരിക്കവെ അമ്പിതിന്റെ പൂര്‍ണശരീരം കാണാന്‍ തനിക്ക് കൊതിയാണെന്നും അതിനുവേണ്ടി നഗ്‌നനാകണമെന്നും ശ്രേയ ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും നിര്‍ബന്ധം ഏറിയതോടെ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ചുമാറ്റി. ഇതോടെ ശ്രേയ കോള്‍ റെക്കോഡുചെയ്തു.

ഇതോടെ ശ്രേയയുടെ സ്വഭാവം മാറി. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നായി അവളുടെ ആവശ്യം. എന്നാല്‍ ഇത്രയും പണം കൈയിലില്ലെന്നും ഇരുപതിനായിരം രൂപ നല്‍കാമെന്നും അമ്പിത് പറഞ്ഞു. പണം നല്‍കിയതോടെ ശ്രേയ വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

യുവതിക്കെതിരെ വഞ്ചന, കൊള്ളയടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Keywords:  Woman  traps man on video call, threatens to make clip public to extort Rs 1 lakh, Bangalore, News, Phone call, Cheating, Police, Complaint, National.










ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia