മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടി യുവാവ്; കട്ടയ്ക്ക് കൂടെ നിന്ന് 3 കൂട്ടുകാരും; യുവാക്കളുടെ ധീരതയും മാനുഷിക മൂല്യവും എടുത്തുകാട്ടുന്ന വിഡിയോ വൈറല്‍
Feb 17, 2021, 15:45 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 17.02.2021) മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടി യുവാവ്, കട്ടയ്ക്ക് കൂടെ നിന്ന് മൂന്നു കൂട്ടുകാരും. യുവാക്കളുടെ ധീരതയും മാനുഷിക മൂല്യവും എടുത്തുകാട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ആദ്യം യുവാക്കളില്‍ ഒരാള്‍ കിണറ്റിലേക്ക് ചാടുകയും കിണറിനു നടുവിലായിരുന്ന പാമ്പിനു നേരെ വെള്ളം തെറിപ്പിച്ച് കിണറിന്റെ ഓരത്തേക്ക് എത്തിക്കുകയും ചെയ്തു. ഈ സമയം മറ്റൊരാള്‍ കിണറിന്റെ വശത്ത് ഘടിപ്പിച്ച കമ്പിയില്‍ പിടിച്ച് കിണറ്റിലിറങ്ങി. ശേഷം പാമ്പിനെ വാലില്‍ തൂക്കിയെടുത്ത് കിണറ്റില്‍ തന്റെ തൊട്ടു മുകളിലായി നില്‍ക്കുന്നയാള്‍ക്ക് കൈമാറി. ഇയാള്‍ ഏറ്റവും മുകളിലായി കിണറിന് പുറത്ത് നില്ക്കുന്ന നാലാമന് പാമ്പിനെ കൈമാറുകയുമായിരുന്നു.
ഐ ആര് എസുകാരനായ നവീദ് ട്രമ്പോ എന്നയാള്‍ ട്വിറ്ററിലിട്ട വിഡിയോ നിരവധി പേരാണ് കണ്ടത്.
നിറയെ വെള്ളമുള്ള കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാക്കളുടെ പരിശ്രമവും ഒടുവില്‍ അത് ലക്ഷ്യം കാണുന്നതുമാണ് വിഡിയോ.
ആദ്യം യുവാക്കളില്‍ ഒരാള്‍ കിണറ്റിലേക്ക് ചാടുകയും കിണറിനു നടുവിലായിരുന്ന പാമ്പിനു നേരെ വെള്ളം തെറിപ്പിച്ച് കിണറിന്റെ ഓരത്തേക്ക് എത്തിക്കുകയും ചെയ്തു. ഈ സമയം മറ്റൊരാള്‍ കിണറിന്റെ വശത്ത് ഘടിപ്പിച്ച കമ്പിയില്‍ പിടിച്ച് കിണറ്റിലിറങ്ങി. ശേഷം പാമ്പിനെ വാലില്‍ തൂക്കിയെടുത്ത് കിണറ്റില്‍ തന്റെ തൊട്ടു മുകളിലായി നില്‍ക്കുന്നയാള്‍ക്ക് കൈമാറി. ഇയാള്‍ ഏറ്റവും മുകളിലായി കിണറിന് പുറത്ത് നില്ക്കുന്ന നാലാമന് പാമ്പിനെ കൈമാറുകയുമായിരുന്നു.
ഐ ആര് എസുകാരനായ നവീദ് ട്രമ്പോ എന്നയാള്‍ ട്വിറ്ററിലിട്ട വിഡിയോ നിരവധി പേരാണ് കണ്ടത്.
Keywords: Watch: Group of men rescues cobra after one of them jumped into a well to save the snake, New Delhi, News, Social Media, Video, Youth, Snake, National.Man jumps into well to save a cobra from drowning. It's rare to see someone risk their own life like this. Very admirable. pic.twitter.com/fZF2UsQRlE
— Naveed Trumboo IRS (@NaveedIRS) February 16, 2021
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.