വീടിന് സമീപം നിറുത്തിയിട്ടിരിക്കുന്ന കാറിന് നേരെ അക്രമം; പരാതിയുമായി വിഴിഞ്ഞം സ്വദേശി

തിരുവനന്തപുരം: (www.kvartha.com 23.02.2021)  വീടിന് സമീപം നിറുത്തിയിട്ടിരുന്ന കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. വിഴിഞ്ഞം സ്വദേശി ശറഫുദ്ദീന്റെ പുതിയ മാരുതി എർടിഗ കാറിൽ കറുത്ത സ്പ്രേ പെയിൻറടിച്ചായിരുന്നു പരാക്രമം . വെള്ള നിറത്തിലുള്ള കാറിന്റെ ഗ്ലാസ് ഒഴികെയുള്ള മറ്റു ഭാഗത്തെല്ലാം കറുത്തപെയിന്റ് സ്പ്രേ ചെയ്തിട്ടുണ്ട്.

വിഴിഞ്ഞം ടൗൺഷിപിലെ വീടിന് സമീപത്തെ ജീലാനി ഗ്രൗണ്ടിൽ നിറുത്തിയിട്ടിരുന്ന കാറിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ പെയിൻറടിച്ച് ആക്രമം നാടത്തിയത്. ഇത് വീണ്ടും പെയിന്റ് ചെയ്യാൻ 20000 രൂപയോളം ചെലവ് വരും. ഇത് സംബന്ധിച്ച് വിഴിഞ്ഞം സി ഐ ക്ക് കാറിന്റെ ഉടമ ശറഫുദ്ദീൻ പരാതി നൽകി.

News, Kerala, State, Thiruvananthapuram, Car, Violence, Police, Case, Violence against, Car parked, Vizhinjam, Native,

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഴിഞ്ഞം കോവളം സ്റ്റേഷൻ പരിധികളിൽ മോഷണവും സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഇതിനെതിരെ വ്യാപക പരാതിയും ഉയർന്നിരുന്നു. മേഖലയിൽ പൊലീസ് പട്രോളിംഗ് കുറഞ്ഞത് മൂലമാണ് മോഷണവും സാമൂഹ്യ വിരുദ്ധ ശല്യവും വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Keywords: News, Kerala, State, Thiruvananthapuram, Car, Violence, Police, Case, Violence against, Car parked, Vizhinjam, Native, Violence against a car parked near the house; A native of Vizhinjam with a complaint.  
< !- START disable copy paste -->


Post a Comment

Previous Post Next Post