വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് കൂറ്റന്‍ ജയം; ശ്രീശാന്തും ഉത്തപ്പയും തിളങ്ങി; 8.5 ഓവറില്‍ 148 റണ്‍സ് മറികടന്ന് കേരളംബംഗളൂരു: (www.kvartha.com 28.02.2021) ബിഹാറിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി കൂറ്റന്‍ ജയത്തിലേക്കാണ് വിജയ് ഹസാരെ ട്രോഫിയില്‍ കേരളം എത്തിയത്. ജയത്തിന് ശേഷം ഇന്ത്യ എത്തിയതും സഹ താരങ്ങള്‍ക്കൊപ്പം ആവേശം നിറച്ച ലൈവുമായിട്ടായിരുന്നു ശ്രീശാന്തിന്റെ വരവ്. സഞ്ജുവും, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, റോബിന്‍ ഉത്തപ്പയുമെല്ലാം ശ്രീശാന്തിന്റെ ലൈവിലേക്ക് എത്തി. കളിയില്‍ ശ്രീശാന്ത് നാല് വികെറ്റ് വീഴ്ത്തിയിരുന്നു. 

ഗ്രൂപ് സിയിലെ അഞ്ചാം റൗണ്ട് മത്സരത്തില്‍ ബീഹാറിനെതിരെ 9 വികെറ്റ് ജയമാണ് കേരളം കുറിച്ചത്. അടുത്ത റൗന്‍ഡിലേക്ക് പ്രവേശിക്കാനായി ബാറ്റ്‌സ്മാന്മാര്‍ അടിച്ചുതകര്‍ത്തപ്പോള്‍ ബീഹാര്‍ മുന്നോട്ടുവച്ച 149 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 8.5 ഓവറില്‍ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ ശ്രീശാന്തും ജലജ് സക്‌സേനയും ചേര്‍ന്നാണ് ചുരുട്ടിക്കെട്ടിയത്. ശ്രീശാന്ത് 9 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 30 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സക്‌സേന 10 ഓവറില്‍ 30 റണ്‍സ് വിട്ടുനല്‍കി മൂന്ന് വികെറ്റ് വീഴ്ത്തി. നിഥീഷ് എംഡി 8 ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വികെറ്റ് വീഴ്ത്തിയപ്പോള്‍ ഒരു വികെറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനും വികെറ്റ് കോളത്തില്‍ ഇടം നേടി. 64 റണ്‍സ് നേടിയ ബാബുല്‍ കുമാര്‍ ആണ് ബീഹാറിന്റെ ടോപ് സ്‌കോറര്‍. മറ്റ് ഒരു താരത്തിനും മികച്ച പ്രകടനം നടത്താനായില്ല.

News, National, India, Bangalore, Sports, Cricket, Players, Sreeshath, Vijay Hazare Trophy: Uthappa smashes 32-ball 87, Sreesanth takes 4 as Kerala crush Bihar to top Group C


കര്‍ണാടകക്കെതിരായ അവസാന മത്സരം പരാജയപ്പെട്ടതോടെ ഈ മത്സരത്തില്‍ ഉയര്‍ന്ന റണ്‍ നിരക്കില്‍ ജയിച്ചാല്‍ മാത്രമേ കേരളത്തിന് അടുത്ത റൗന്‍ഡില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ആദ്യ പന്ത് മുതല്‍ കേരളം ആക്രമിച്ച് കളിച്ചു. വിഷ്ണു വിനോദും ഉത്തപ്പയും ചേര്‍ന്ന ഓപണിംഗ് കൂട്ടുകെട്ട് 4.5 ഓവറില്‍ 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 12 പന്തില്‍ 37 റണ്‍സെടുത്ത് വിഷ്ണു പുറത്തായി. എന്നാല്‍, ഉത്തപ്പ (32 പന്തില്‍ 87), സഞ്ജു സാംസണ്‍ (9 പന്തില്‍ 24) എന്നിവര്‍ ചേര്‍ന്ന് 8.5 ഓവറില്‍ കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.

അതേസമയം, ഈ വിജയവും കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നല്‍കിയേക്കില്ല. ഉത്തര്‍പ്രദേശ് ഒഡീഷക്കെതിരെ 30 ഓവറിനുള്ളില്‍ ജയിച്ചാലോ കര്‍ണാടക റെയില്‍വേയ്‌സിനെതിരെ വിജയിച്ചാലോ കേരളത്തിന്റെ സാധ്യതകള്‍ അവസാനിക്കുമായിരുന്നു. യുപി ഒഡീഷക്കെതിരെ 21.4 ഓവറില്‍ വിജയിച്ചപ്പോള്‍ കര്‍ണാടക റെയില്‍വേസിനെതിരെ ജയത്തിലേക്ക് കുതിക്കുകയാണ്. 30 ഓവറില്‍ ഒരു വികെറ്റ് പോലും നഷ്ടപ്പെടാതെ 201 എന്ന നിലയിലാണ് കര്‍ണാടക. 285 ആണ് അവരുടെ വിജയലക്ഷ്യം.

Keywords: News, National, India, Bangalore, Sports, Cricket, Players, Sreeshath, Vijay Hazare Trophy: Uthappa smashes 32-ball 87, Sreesanth takes 4 as Kerala crush Bihar to top Group C

Post a Comment

Previous Post Next Post