പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനം
Feb 23, 2021, 13:20 IST
തിരുവനന്തപുരം: (www.kvartha.com 23.02.2021) തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങിയ കെ എസ് ആര്‍ ടി സിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിൽ വലഞ്ഞു ജനം. ഐ എന്‍ ടി യു സി, ബി എം എസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, ദീര്‍ഘദൂര സെര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര സെര്‍വീസുകള്‍ ഉള്‍പെടെ മുടങ്ങി. കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ബുധനാഴ്ചയിലേക്ക് മാറ്റിവച്ചു.

മെകാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികള്‍ മാത്രമാണ് പണിമുടക്കുന്നത്. എന്നാൽ പരമാവധി ബസുകള്‍ ഓടിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സി ഐ ടി യു, എ ഐ ടി യു സി എന്നീ സംഘടനകള്‍ പണിമുടക്കുന്നില്ല.
Keywords: News, Kerala, State, Thiruvananthapuram, KSRTC, Strike, People, KSRTC strike, Trade unions, Opposition, Opposition trade unions, The KSRTC strike announced by the opposition trade unions began.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.