അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു നിയന്ത്രണം വിട്ട് ഭിത്തിയില്‍ ഇടിച്ച് തീപിടിച്ചു; കാറിലുണ്ടായിരുന്ന 5 പേരും മരിച്ചു; റോഡരികിലുണ്ടായിരുന്ന നവവധു ഭര്‍ത്താവിനേയും കൂട്ടുകാരേയും രക്ഷിക്കാന്‍ ഓടിയെത്തിയെങ്കിലും അവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു; കണ്ണിനെ ഈറനണിയിക്കുന്ന വിഡിയോ കാണാം

സിംഗപൂര്‍: (www.kvartha.com 18.02.2021) അമിതവേഗതമൂലമുണ്ടാകുന്ന അപകടങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. നിമിഷ നേരത്തെ ആവേശം കൊണ്ട് സംഭവിക്കുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ദുഃഖമായിരിക്കും. അത്തരത്തിലൊരു അപകട വിഡിയോയാണ് സിംഗപ്പൂരില്‍ നിന്നും കഴിഞ്ഞദിവസം പുറത്തുവന്നത്. അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു നിയന്ത്രണം വിട്ട് ഒരു ഭിത്തിയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.

അമിതവേഗത്തില്‍ റോഡിലൂടെ തെന്നി നീങ്ങിയ കാര്‍ ഇടിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ തീപിടിച്ചു. റോഡരികില്‍ നില്‍ക്കുകയായിരുന്നു കാര്‍ ഓടിച്ചയാളുടെ പ്രതിശ്രുത വധു. അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ യുവതി ഓടിയെത്തിയെങ്കിലും തീ അവരിലേക്കും പടര്‍ന്നു.Tanjong Pagar crash: Video shows girlfriend of driver running to burning car, Singapore, News, Accidental Death, Injured, Car accident, Video, World

വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ചു പേരും അപകടത്തില്‍ മരിച്ചെന്നും രക്ഷിക്കാനെത്തിയ യുവതിക്ക് 80 ശതമാനം പെള്ളലേറ്റെന്നും നില അതീവഗുരുതരമാണെന്നുമാണ് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ടു ചെയ്യുന്നത്.

ചൈനീസ് പുതുവത്സരത്തിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി 13 ന് ശനിയാഴ്ച രാവിലെ 5.40 മണിയോടെയാണ് അപകടം നടന്നതെന്ന് പുറത്തുവന്ന വിഡിയോയിലൂടെ മനസിലാക്കാം. തീപിടുത്തത്തെ തുടര്‍ന്ന് വാഹനം പൊട്ടിത്തെറിക്കുന്നതിനുമുമ്പ് 15 സെക്കന്‍ഡ് നേരം കാറിന്റെ സിഗ്‌നല്‍ ലൈറ്റുകള്‍ മിന്നിത്തിളങ്ങുന്നത് വിഡിയോയില്‍ കാണാം.

ഏകദേശം 20 സെക്കന്‍ഡിനുശേഷം, കാര്‍ ഓടിച്ചയാളുടെ നവവധു  
 26കാരിയായ മിസ് റെയ്‌ബെ ഓ സ്യൂ ഹ്യൂയി കത്തുന്ന കാറിനടുത്തേക്ക് ഓടുന്നത് കാണാം. 10 സെക്കന്‍ഡിനുശേഷം തീ അവളേയും വിഴുങ്ങി.

Tanjong Pagar crash: Video shows girlfriend of driver running to burning car, Singapore, News, Accidental Death, Injured, Car accident, Video, World


Keywords: Tanjong Pagar crash: Video shows girlfriend of driver running to burning car, Singapore, News, Accidental Death, Injured, Car accident, Video, World.

Post a Comment

Previous Post Next Post