സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കൗമാരക്കാരനെതിരെ കൊലപാതക ശ്രമം

ന്യൂഡെല്‍ഹി: (www.kvartha.com 27.02.2021) സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കൗമാരക്കാരനെ ക്രൂരമായി മര്‍ദിച്ച ശേഷം കുത്തിവീഴ്ത്തി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍ക്കജി മേഖലയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപം വച്ചായിരുന്നു 17 കാരനെ ക്രൂരമായി ആക്രമിച്ച സംഭവം.

17 കാരൻറെ സഹോദരി സുഹൃത്തായ ഒരാണ്‍കുട്ടിയുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ അതുവഴി പോയ മൂന്നംഗ സംഘം പെൺകുട്ടിയെ ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്തു. സഹോദരിയെ ശല്യം ചെയ്യുന്നത് കണ്ട സഹോദരന്‍ അവരെ ചോദ്യം ചെയ്യുകയായിരുന്നു.

ഇതാണ് പ്രശ്നത്തില്‍ കലാശിച്ചത്. മൂന്നു പേരും ചേര്‍ന്ന് ആൺകുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അടിവയറ്റിൽ കുത്തുകയായിരുന്നു. സംഭവശേഷം അക്രമികള്‍ കടന്നു കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

News, National, Harassment, New Delhi, Delhi, India, Stabbed, Hospital, Case, Police, Gang, Teenager, Brother, Sisters, Murder Attempt,

ഈ സംഭവത്തിന് പിന്നാലെ സ്കൂളിന് പുറത്തുള്ള പൂവാല ശല്യം സംബന്ധിച്ച്‌ നിരവധി പേര്‍ പരാതിയുമായെത്തി. സ്കൂളിലും പരിസരത്ത് പ്രദേശത്തും ഇത്തരത്തില്‍ സംഘങ്ങളുടെ ശല്യം പതിവാണെന്നും ഇത് അറിഞ്ഞുവച്ചിട്ട് പോലും പൊലീസ് വേണ്ട നടപടികള്‍ കൈക്കൊണ്ടിരിന്നില്ലെന്നും ആരോപണം ഉയർന്നു.

പതിനേഴുകാരന് കുത്തേറ്റ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകം ശ്രമം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികളെ കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഗിരിനഗര്‍ മേഖലയിലെ ജെ ജെ ക്യാമ്പ് നിവാസികളാണെന്നാണ് പൊലീസിനു ലഭിച്ച സൂചന.

Keywords: News, National, Harassment, New Delhi, Delhi, India, Stabbed, Hospital, Case, Police, Gang, Teenager, Brother, Sisters, Murder Attempt, Questioned for harassing sister; Attempted murder against the teenager.
< !- START disable copy paste -->

Post a Comment

Previous Post Next Post