പഞ്ചാബ് മുന്‍സിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; 50 വോടുപോലും തികയ്ക്കാനില്ല, എല്ലാ വാര്‍ഡുകളിലും തോറ്റ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍

അമൃത്സര്‍: (www.kvartha.com 17.02.2021) പഞ്ചാബ് മുന്‍സിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. റാഹോണിലെ 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജന്‍ സമാജ്വാദി പാര്‍ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ഡുകളില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പത് വോടുപോലും തികയ്ക്കാനായില്ല.
                                                                          
News, National, India, Punjab, Election, BJP, Politics, Political Party, Congress, Punjab Municipal Election 2021; BJP’s all candidates failed

അമ്പത് വോടുപോലും തികയ്ക്കാതെയാണ് റാഹോണ്‍ മുന്‍സിപല്‍ കൗണ്‍സിലിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്യുന്നു. റാഹോണില്‍ പാരാജയം ഭയന്ന് ബി ജെ പിയുടെ പല സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരിന്നു.

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഏഴ് മുന്‍സിപല്‍ കോര്‍പറേഷനില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസാണ് വിജയിച്ചത്. മൊഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അഭോര്‍, പത്താന്‍കോട്ട്, ബതിന്ദ എന്നിവിടങ്ങളിലാണ് വിജയം. 53 വര്‍ഷത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന് ബതിന്ദ ഭരിക്കാനാകുമെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. 

ആദ്യഘട്ട വോടെണ്ണലില്‍ ബി ജെ പിക്ക് ചിത്രത്തില്‍ വരാന്‍ സാധിച്ചിട്ടുപോലുമില്ല എന്നാണ് റിപോര്‍ട്. ശിരോമണി അകാലി ദളിനും തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എട്ട് മുനിസിപല്‍ കോര്‍പറേഷനുകളും 109 മുനിസിപല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Keywords: News, National, India, Punjab, Election, BJP, Politics, Political Party, Congress, Punjab Municipal Election 2021; BJP’s all candidates failed

Post a Comment

Previous Post Next Post