സര്‍കാരിന്റെ ചര്‍ചയില്‍ തീരുമാനമായില്ല; സമരം തുടരും

തിരുവനന്തപുരം: (www.kvartha.com 20.02.2021) സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ഥികളുമായുള്ള സര്‍കാരിന്റെ ചര്‍ചയില്‍ തീരുമാനമായില്ല. അതുകൊണ്ടുതന്നെ സമരം തുടരാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചു. ഹോം സെക്രട്ടറി ടി കെ ജോസും എ ഡി ജി പി മനോജ് എബ്രഹാമുമാണ് ചര്‍ചയ്ക്ക് നേതൃത്വം നല്‍കിയത്.

ചര്‍ചയില്‍ പ്രതീക്ഷയുണ്ട്. കാര്യങ്ങല്‍ മനസ്സിലാക്കിയാണ് സര്‍കാര്‍ പ്രതിനിധികള്‍ സംസാരിച്ചത്. സര്‍കാരില്‍ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു. സര്‍കാരില്‍ വിശ്വാസമുണ്ടെന്നും ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
PSC rank holders protest Negotiation failure; The strike will continue, Thiruvananthapuram, News, PSC, Trending, Meeting, Kerala

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍കാര്‍ ചര്‍ചയ്ക്ക് ക്ഷണിച്ചിരുന്നത്. രണ്ടു റാങ്ക് പട്ടികയിലുമുള്ള മൂന്നുപേര്‍ വീതമാണ് ചര്‍ചയില്‍ പങ്കെടുത്തത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചര്‍ചയില്‍ പങ്കെടുത്തു.

സമരം തുടങ്ങി 26 ദിവസത്തിന് ശേഷമാണ് സര്‍കാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ചയ്ക്കു തയാറായത്. പിഎസ്സി ഉദ്യോഗാര്‍ഥികള്‍ തെറ്റിദ്ധാരണ കൊണ്ടാണ് സമരത്തിനു വന്നിരിക്കുന്നതെന്നും ആ തെറ്റിദ്ധാരണ മാറിയാലേ സമരം അവസാനിക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികളെ സര്‍കാര്‍ കേട്ടില്ല എന്നു പറയാന്‍ കഴിയില്ല. വഴങ്ങിയില്ല എന്നു വേണമെങ്കില്‍ പറയാം. സമാധാനപരമായി സമരം തുടരാനാണ് അവരുടെ തീരുമാനമെങ്കില്‍ തുടരട്ടെ.

വിവിധ വിഭാഗങ്ങള്‍ നാട്ടില്‍ സമരം നടത്താറുണ്ട്. സെക്രടേറിയറ്റിനു മുന്നിലെ സമരം മറ്റൊരു രീതിയില്‍ മാറ്റാന്‍ ശ്രമിച്ചത് അവര്‍ തന്നെ കണ്ടതാണ്. ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ ചര്‍ചയുടെ വിവരങ്ങള്‍ കിട്ടിയശേഷം മറുപടി പറയാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Keywords: PSC rank holders protest Negotiation failure; The strike will continue, Thiruvananthapuram, News, PSC, Trending, Meeting, Kerala.

Post a Comment

Previous Post Next Post