SWISS-TOWER 24/07/2023

മകന് മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നു; നവജാതശിശുവിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 20.01.2021) തമിഴ്‌നാട്ടിലെ മധുരയില്‍ ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനും മരുമകള്‍ക്കും മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നതുകൊണ്ടാണ് മുത്തശ്ശി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മധുര സ്വദേശികളായ ചിന്നസ്വാമി-ശിവപ്രിയ ദമ്പതികളുടെ മകളെയാണ് ചിന്നസ്വാമിയുടെ അമ്മ നാഗമ്മാള്‍ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നത്. മകന് മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നു; നവജാതശിശുവിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
Aster mims 04/11/2022
ഫെബ്രുവരി 10-ാം തീയതിയാണ് ചിന്നസ്വാമി-ശിവപ്രിയ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഫെബ്രുവരി 17ന് രണ്ടുമണിക്ക് ഉറങ്ങാന്‍ കിടന്ന കുഞ്ഞ് വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിട്ടും ഉണര്‍ന്നില്ല. തുടര്‍ന്ന് അവശ നിലയില്‍ കണ്ട കുഞ്ഞിനെ ചിന്നസ്വാമി ജോലി കഴിഞ്ഞ് വന്ന് രാത്രി ഒമ്പതുമണിയോടെയാണ് ഇസലാംപെട്ടിയിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.

ആശുപത്രിയിലെത്തിക്കും മുമ്പേ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയില്‍ കുട്ടിയുടെ മുഖത്ത് ചില പാടുകള്‍ കണ്ടത് ഡോക്ടര്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നതോടെയാണ് ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ദമ്പതിമാരെയും മുത്തശ്ശിയെയും ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

Keywords:  Police book parents for baby girl’s death, Chennai, News, Local News, Police, Arrested, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia