രാവിലെ റോഡിലൂടെ പോയവര്‍ ആ കാഴ്ച കണ്ടു ഞെട്ടി, അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍; കൊല്ലപ്പെട്ടത് പഞ്ചായത്ത് അംഗം, പ്രതികള്‍ക്കായി തിരച്ചില്‍


ചെന്നൈ: (www.kvartha.com 23.02.2021) അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍ കണ്ടവര്‍ ഞെട്ടി. കൊല്ലപ്പെട്ടത് പഞ്ചായത്ത് അംഗം. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ വീണതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയില്‍നിന്നാണ് ഞെട്ടിക്കുന്ന  വാര്‍ത്ത.

ഇരുചക്രവാഹനത്തില്‍ പോയവരില്‍ നിന്നാണ് അറുത്തെടുത്ത തല താഴെ വീണത്. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ തിരയുകയാണ് പൊലീസ്.

അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് എന്ന 34 കാരനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്.

News, National, India, Chennai, Crime, Police, Killed, Bike, Accused, Case, Panchayat ward member killed in Tamilnadu Tiruvarur district


കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകള്‍ പ്രദേശത്തെ ഗുണ്ടാസംഘത്തില്‍ സജീവ അംഗമായ രാജേഷിന്റെ പേരിലുണ്ട്. 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെയില്‍ ചേരുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Keywords: News, National, India, Chennai, Crime, Police, Killed, Bike, Accused, Case, Panchayat ward member killed in Tamilnadu Tiruvarur district

Post a Comment

Previous Post Next Post