ഒരിടവേളയ്ക്ക് ശേഷം ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു; ക്വിന്റലിന് 970 രൂപയിൽ നിന്ന് 4200 വരെ വർധിച്ചു

 


മുംബൈ: (www.kvartha.com 21.02.2021) ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസികിലെ ലസൽഗോൺ മണ്ടിയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വിന്റലിന് 970 രൂപയായിരുന്നത് 4200 രൂപ മുതൽ 4500 രൂപ വരെയായി വർധിച്ചു. ചൊവ്വാഴ്ച 3600 രൂപയായിരുന്നു ഉള്ളിക്ക് ക്വിന്റലിന് വില.

മഴയാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്. വരും ദിവസങ്ങളിലും വില ഉയർന്നേക്കാമെന്നും ഇവിടെ നിന്നുള്ള റിപോർടുകൾ സൂചിപ്പിക്കുന്നു. ഖരിഫ് വിളകളുടെ വിതരണം കുറഞ്ഞുവെന്നും ഇവിടെ നിന്നുള്ള കർഷകർ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു; ക്വിന്റലിന് 970 രൂപയിൽ നിന്ന് 4200 വരെ വർധിച്ചു

രാജ്യത്ത് കർഷക സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ റിപോർടുകളും വരുന്നത്. അതേസമയം മഹാരാഷ്ട്രയിലെ ഈ വില വർധന അധികം സമയം നീണ്ടുപോകില്ലെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ തന്നെ ചില മേഖലകളിലെയും ഉള്ളി വിപണിയിലെത്തുന്നതോടെ നാസികിൽ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വർധന താനേ കുറയുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

Keywords:  News, National, Mumbai, Maharashtra, Price, Onion, Onion prices, Rise, Farmer Strike, Rain, Onion prices rise again.   


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia