തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതിയുടെ തലവെട്ടിയെടുത്ത് വീടിനു മുന്നില്‍ വെച്ച് പ്രതികാരം തീര്‍ത്ത് ഗുണ്ടാസംഘം; നേതൃത്വം നല്‍കിയ സംഘത്തലവന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു
Feb 18, 2021, 11:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 18.02.2021) തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതിയുടെ തലവെട്ടിയെടുത്ത് വീടിനു മുന്നില്‍ വെച്ച് പ്രതികാരം തീര്‍ത്ത് ഗുണ്ടാസംഘം. ആറു വര്‍ഷം മുന്‍പു നടന്ന കൊലപാതകക്കേസിലെ പ്രതിയുടെ തല വെട്ടിയെടുത്താണ് പ്രതികാരം തീര്‍ത്തത്. വെട്ടിയെടുത്ത തല അയാളുടെ വീടിനു മുന്നില്‍ വെച്ചാണ് ക്രൂരപ്രതികാരം തീര്‍ത്തത്. പ്രതിയെ കിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെതിരെ തിരിഞ്ഞ ഗുണ്ടാ സംഘ നേതാവിനെ വെടിവച്ചു കൊന്നു.
കടലൂര്‍ ജില്ലയിലെ പന്റുട്ടിക്കു സമീപം പുതുപ്പേട്ടയിലാണു സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങള്‍. കൊലപാതകമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ വീരരംഗന്‍ (31) ആണു വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിനു നേതൃത്വം നല്‍കിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് കൃഷ്ണ (31) പൊലീസിന്റെ വെടിയേറ്റു മരിച്ചു.
മാസങ്ങള്‍ക്കു മുന്‍പ് വിവാഹം കഴിച്ച വീരരംഗന്‍ കടലൂരില്‍ ജ്യൂസ് കട നടത്തി വരികയായിരുന്നു. കടയില്‍ നിന്നു മടങ്ങുന്നതിനിടെ കൃഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല വെട്ടിയെടുത്തു സതീഷ് കുമാറിന്റെ വീടിനു മുന്നില്‍ കൊണ്ടുവച്ചു.
2014-ല്‍ കൃഷ്ണയുടെ അടുത്ത സുഹൃത്തും ബന്ധുവുമായിരുന്ന സതീഷ് കുമാറിനെ വീരരംഗന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയിരുന്നു. സുഹൃത്തിന്റെ ഘാതകനെയും അതേരീതിയില്‍ കൊലപ്പെടുത്തിയാണ് കൃഷ്ണ പക തീര്‍ത്തത്. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ പിടികൂടി.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനായി കുമുടിയന്‍കുപ്പത്ത് എത്തിച്ചപ്പോള്‍ കൃഷ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപനെ അക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി പൊലീസ് നടത്തിയ വെടിവയ്പ്പില്‍ കൃഷ്ണയും കൊല്ലപ്പെടുകയായിരുന്നുവെന്നാണു പൊലീസിന്റെ വാദം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

