പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും പ്രതികരിക്കാന്‍ തയാറാകുന്നില്ല; അമിതാഭ് ബച്ചന്റേയും, അക്ഷയ് കുമാറിന്റേയും സിനിമ ഷൂടിംഗ് തടയുമെന്ന് കോണ്‍ഗ്രസ്

മുംബൈ: (www.kvartha.com 18.02.2021) പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും പ്രതികരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്റേയും, അക്ഷയ് കുമാറിന്റേയും സിനിമകളുടെ ഷൂട്ടിങ്ങ് തടയുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ നാന പടോള്‍ ആണ് ഇതുസംബന്ധിച്ച് ഭീഷണി മുഴക്കിയത്.Maharashtra Congress Threatens To Stop Big B, Akshay Kumar's Film Shoots, Mumbai, News, Politics, Cinema, Amitabh Batchan, Protesters, National

മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കാന്‍ ഇവര്‍ക്ക് ഭയമാണെന്ന് നാന പടോള്‍ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയാറായില്ലെങ്കില്‍ സിനിമ ചിത്രീകരണത്തിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം നടന്‍മാര്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. വിദേശത്തിരുന്ന് ചിലര്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാം കദം ആരോപിച്ചു.

Keywords: Maharashtra Congress Threatens To Stop Big B, Akshay Kumar's Film Shoots, Mumbai, News, Politics, Cinema, Amitabh Batchan, Protesters, National.


Post a Comment

Previous Post Next Post