Follow KVARTHA on Google news Follow Us!
ad

അർബുദത്തോട് പൊരുതുമ്പോഴും പരിസ്ഥിക്ക് വേണ്ടി ജീവിക്കുന്നവൾ; രണ്ട് വർഷത്തിനിടെ ശ്രുചി നട്ടത് 3000 മരങ്ങൾ

Living for the environment while battling cancer; 3000 trees planted in two years, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂറത്ത്: (www.kvartha.com 28.02.2021) സ്വന്തം സുഖം തേടി സ്വാർഥരായി പോകുന്നവർക്കുള്ള വലിയ പ്രചോദനമാണ് ഗുജറാത്തിലെ സൂറത്ത് നിവാസിയായ ശ്രുചി വഡാലിയ. കുറച്ച്‌ കാലം മുൻപാണ് ബ്രെയിൻ ട്യൂമർ എന്ന വില്ലൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നാൽ ജീവിതത്തിലേക്ക് കടന്നുവന്ന ആ ക്ഷണിക്കപ്പെടാത്ത അതിഥിയെ വകവെക്കാതെ തന്നെകൊണ്ട് ആവും വിധം സന്തോഷമായിരിക്കാൻ ശ്രമിക്കുകയാണ് ശ്രുചി.

അവൾക്ക് 27 വയസുള്ളപ്പോൾ ആണ് അർബുദ രോഗിയാണ് എന്ന് മനസിലായത്. ഇപ്പോൾ അവൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ഗുരുതരമായ രോഗത്തിനാൽ പിടയുമ്പോഴും മരങ്ങൾ നട്ടാണ് അവൾ വേദനയെ മറക്കുന്നത്. അന്തരീക്ഷ മലിനീകരണം ഇന്നത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണെന്നും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ നിരവധി ജീവൻ രക്ഷിക്കാമെന്നും ശ്രുചി മനസ്സിലാക്കി.

പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30,000 മരങ്ങൾ ആണ് അവൾ നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സർകാരിതര സംഘടനയാണ് അവളുടെ ആഗ്രഹം നിറവേറ്റാൻ സഹായിച്ചത്. വായു മലിനീകരണം മൂലം ആളുകൾ പല ഗുരുതരമായ രോഗങ്ങളും അനുഭവിക്കുന്നുണ്ടെന്ന് ശ്രുചി പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, പരിസ്ഥിതിയുടെ നന്മയ്ക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്യേണ്ടത് പ്രധാനമാണ് എന്നും അവൾ പറഞ്ഞു. മരങ്ങൾ നട്ടുപിടിപ്പിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതാണ് അവളുടെ ലക്ഷ്യം. ഹാർട് @ വർക് ഫൗണ്ടേഷൻ ആരംഭിച്ച ‘ക്ലീൻ ഇന്ത്യ, ഗ്രീൻ ഇന്ത്യ’ പരിപാടിയുടെ ബ്രാൻഡ് അംബാസിഡറാണ് ശ്രുചി.

News, National, India, Gujarat, Cancer, Environmental problems, Battling cancer, 3000 trees,

'എന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച്, ഞാൻ എപ്പോൾ വേണമെങ്കിലും മരിക്കാം. എന്നാൽ, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ആളുകളുടെ ശ്വാസത്തിലൂടെ ഒരുപാട് കാലം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അസുഖത്തിന് കാരണം വായു മലിനീകരണമാണെന്ന് തോന്നുന്നു. കാൻസറിന്റെ ദുരിതങ്ങൾ എനിക്ക് അനുഭവിക്കേണ്ടി വന്നത് അതുകാരണമാണെന്ന് ഞാൻ കരുതുന്നു. മരങ്ങൾ കൂടുതലായി നട്ടുപിടിപ്പിച്ചാൽ മറ്റുള്ളവരെയെങ്കിലും ഇത്തരം അപകടകരമായ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷിക്കാൻ കഴിയും' ശ്രുചി പറഞ്ഞു.

അവൾ സമീപ ഗ്രാമങ്ങളും സ്കൂളുകളും സന്ദർശിച്ച്, മരങ്ങൾ നടുന്നതിനെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. ഇതിനിടെ 36 കീമോതെറാപിയും, റേഡിയേഷൻ തെറാപിയും അവൾ എടുത്തു കഴിഞ്ഞു. ഒരുകാലത്ത് നീളമുള്ള മുടിയുണ്ടായിരുന്ന ശ്രുചിക്ക് ആ മുടിയെല്ലാം നഷ്ടമായി. എന്നിട്ടും അവൾ കാണിക്കുന്ന ധൈര്യം കാണുമ്പോൾ ആളുകൾ അറിയാതെ പ്രചോദിതരാകുന്നു. വേദനയിൽ നിന്നും, രോഗങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കാൻ കുറച്ചെങ്കിലും വഴിയുണ്ടെങ്കിൽ, എല്ലാവരും അത് ചെയ്യണമെന്നും ശ്രുചി കൂട്ടിച്ചേർത്തു.

Keywords: News, National, India, Gujarat, Cancer, Environmental problems, Battling cancer, 3000 trees, Living for the environment while battling cancer; 3000 trees planted in two years.
< !- START disable copy paste -->

Post a Comment