Follow KVARTHA on Google news Follow Us!
ad

കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വർഷത്തിന് ശേഷം പിടികൂടി കണ്ണൂർ സിറ്റി പൊലീസ്

Kannur city police nab cannabis accused after 12 years, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com 28.02.2021) കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വർഷത്തിന് ശേഷം പിടികൂടി. 2008 ൽ
ആയിരുന്നു കഞ്ചാവ് കൈവശം വച്ചതിനു പൊലീസ് പിടികൂടിയത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ കണ്ണൂർ സിറ്റി പൊലീസ് 12 വർഷത്തിന് ശേഷം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു.

കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസിന്റെ നിർദേശപ്രകാരം സിറ്റി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ അജയൻ എം, ഷാജി പി കെ എന്നിവർ ചേർന്നാണ് പിടികിട്ടാപ്പുള്ളിയായ മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിൽ എ വി രമേശനെ (50) വെള്ളിയാഴ്ച കോഴിക്കോട് നിന്നും പിടികൂടി കണ്ണൂരിൽ എത്തിച്ചത്.

News, Kerala, State, Accused, Police, Case, Kannur, Court, Kozhikode, Kannur city police, Cannabis, 12 years,

കണ്ണൂർ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ നിരിക്ഷിച്ചു വരികയായിരുന്നു.

ഇയാളെ 2008 ൽ കണ്ണൂർ ആയിക്കര ഉപ്പാളവളപ്പിൽ വെച്ച് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇയാൾ കഴിഞ്ഞ 12 വർഷമായി തിരുവനന്തപുരം, എറണാകുളം, ഇടുക്കി, മൂന്നാർ, വയനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ മാറി മാറി മുങ്ങി നടക്കുകയായിരുന്നു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.

ഇലക്ഷനോടനുബന്ധിച്ച് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഇളങ്കോ ഐ പി എസ് പിടികിട്ടാപുള്ളികളെ പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നല്കിയിരിക്കയാണ്.

Keywords: News, Kerala, State, Accused, Police, Case, Kannur, Court, Kozhikode, Kannur city police, Cannabis, 12 years, Kannur city police nab cannabis accused after 12 years.  
< !- START disable copy paste -->


Post a Comment