ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയെന്ന് കെ സുരേന്ദ്രന്‍; ശോഭ മുസ്ലീം ലീഗിനെ സ്വാഗതം ചെയ്തതിന് ബി ജെ പിയില്‍ തമ്മിലടി
Feb 27, 2021, 17:01 IST
തൃശൂര്‍: (www.kvartha.com 27.02.2021) മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി ജെ പി നയിക്കുന്ന വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിലുള്ളവര്‍ക്ക് പാര്‍ടി വിട്ട് ബിജെപിയിലേക്കു വരാം. മുസ്ലിം ലീഗ് അവരുടെ നയം പൂര്‍ണമായി ഉപേക്ഷിച്ച് വരുന്നുവെങ്കില്‍ സ്വാഗതം. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്‍ടി ഒരു മതേതര പാര്‍ടി ആകുന്നതെങ്ങനെ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

എന്നാല്‍ താന്‍ പറഞ്ഞത് ബിജെപിയുടെ നിലപാടാണെന്ന് സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ വേദിയില്‍ ശോഭ ആവര്‍ത്തിക്കുകയായിരുന്നു. വര്‍ഗീയ നിലപാട് തിരുത്തിക്കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങള്‍ സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്ലിം ലീഗിനെയും ഉള്‍കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്രയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
സുരേന്ദ്രന്‍ ശോഭയുടെ നിലപാടിനെ തള്ളിയെങ്കിലും കുമ്മനം രാജശേഖരന്‍ പിന്തുണച്ചു. ലീഗിനു മുന്നില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതല്‍ ഘടകകക്ഷികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം വ്യക്തമാക്കി. ഇതിനു പിന്നാലെയാണു ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേന്ദ്രന്‍ വീണ്ടും രംഗത്തുവന്നത്.
അതേസമയം, ബിജെപിയിലേക്കു ശോഭ സുരേന്ദ്രന്‍ ക്ഷണിച്ചതിനെ പുച്ഛിച്ചു തള്ളുന്നുവെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രതികരണം.
Keywords: BJP Leader K Surendran criticizes Shobha Surendran's call for Muslim League, Thrissur, News, Politics, Rally, Criticism, BJP, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.