മമത ബാനര്‍ജിയുടെ അനന്തരവന്റെ മാനനഷ്ടക്കേസില്‍ അമിത്ഷാ ഹാജരാകണമെന്നാവശ്യപെട്ട് ബംഗാള്‍ കോടതി

കൊല്‍ക്കത്ത: (www.kvartha.com 19.02.2021) അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഹാജരാകണമെന്ന് ആവശ്യപെട്ട് ബംഗാള്‍ കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി സമര്‍പിച്ച മാനനഷ്ടക്കേസിലാണ് ബിദാനഗറിലെ എം പി, എം എല്‍ എ കോടതി പ്രത്യേക ജഡ്ജി സമന്‍സ് പുറപ്പെടുവിച്ചത്.

ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് അമിത് ഷാ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐ.പി.സി) 500-ാം വകുപ്പ് പ്രകാരമാണ് മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്തത്.Amit Shah Summoned By Bengal Court After Mamata Banerjee's Nephew Sues Him, Kolkata, News, Politics, Court, West Bengal, Statement, National

2018 ഓഗസ്റ്റ് 11ന് കൊല്‍ക്കത്ത മായോ റോഡില്‍ നടന്ന ബി ജെ പി റാലിയില്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കെതിരെ അമിത് ഷാ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണ് നടപടിയെന്ന് അഭിഭാഷകന്‍ സഞ്ജയ് ബസു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Keywords: Amit Shah Summoned By Bengal Court After Mamata Banerjee's Nephew Sues Him, Kolkata, News, Politics, Court, West Bengal, Statement, National.

Post a Comment

Previous Post Next Post