നാദിര്‍ഷയുടെ മകളുടെ വിവാഹസ്തകാരത്തിന് എത്തിയപ്പോള്‍ പൃഥ്വിരാജ് ധരിച്ച ടിഷര്‍ടില്‍ കണ്ണുവെച്ച് ആരാധകര്‍; വില 37,000

കൊച്ചി: (www.kvartha.com 16.02.2021) നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആഇഷയുടെ വിവാഹസ്തകാരത്തിന് എത്തിയപ്പോള്‍ നടന്‍ പൃഥ്വിരാജ് ധരിച്ച ടിഷര്‍ട് ആരാധകരുടെയും ഫാഷന്‍ പ്രേമികളുടെയും ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ആ ടിഷര്‍ട്ട് ഏതെന്നു കണ്ടെത്താനുള്ള ശ്രമവും ആരാധകര്‍ തുടങ്ങിയിരുന്നു.
Actor Prithviraj shines in Burberry Logo Tape Cotton Polo Shirt, Kochi, News, Cinema, Actor, Prithvi Raj, Marriage, Social Media, Kerala
ഒടുവില്‍ അന്വേഷണം ചെന്നെത്തിയത് ബ്രിടീഷ് ആഡംബര ബ്രാന്‍ഡായ ബര്‍ബെറിയിലാണ്. ബര്‍ബെറിയുടെ ലോഗ് ടേപ് പോളോ ഷര്‍ട് ആണ് പൃഥ്വിരാജ് ധരിച്ചത്. കോട്ടന്‍ കൊണ്ടാണ് ഈ ടിഷര്‍ട് തയാറാക്കിയിരിക്കുന്നത്. ടിഷര്‍ട്ടിന്റെ തോള്‍ഭാഗത്ത് കറുപ്പില്‍ വെള്ളനിറംകൊണ്ട് ബെര്‍ബറിയുടെ ലോഗോ പതിച്ചിട്ടുണ്ട്.

421 യൂറോ ആണ് ഈ ടിഷര്‍ടിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 37,000 രൂപ വരും. നേരത്തെ മമ്മൂട്ടിയുടെ വാച്ചും മേഹന്‍ലാലിന്റെ ഷൂസും ഇത്തരത്തില്‍ വൈറലായിരുന്നു. ഇക്കൂട്ടത്തിലാണ് പൃഥ്വിയുടെ ടിഷര്‍ടും ഇപ്പോള്‍ ഇടം നേടിയത്.

ഫെബ്രുവരി 14ന് കൊച്ചിയില്‍ വെച്ചായിരുന്നു നാദിര്‍ഷയുടെ മകളുടെ വിവാഹസത്കാരം. പ്രമുഖതാരങ്ങള്‍ ഉള്‍പടെ സിനിമാരംഗത്തെ നിരവധിപേര്‍ സത്കാരത്തിന് എത്തിയിരുന്നു.

Keywords: Actor Prithviraj shines in Burberry Logo Tape Cotton Polo Shirt, Kochi, News, Cinema, Actor, Prithvi Raj, Marriage, Social Media, Kerala.


Post a Comment

Previous Post Next Post