SWISS-TOWER 24/07/2023

പട്ടാപകല്‍ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു; സംഭവം കാസര്‍കോട്

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 23.01.2021) മെഡികല്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ പട്ടാപകല്‍ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. റഫീഖ് ചിലരുമായി വാക്ക് തര്‍ക്കത്തിലേര്‍പെട്ടിരുന്നതായി പറയപ്പെടുന്നു.

ഇതിന് ശേഷം കിംസ് ആശുപത്രി ബസ്‌റ്റോപ്പിനടുത്തുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. കിംസ് ആശുപത്രിക്കടുത്തുള്ള ഹെല്‍ത്ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നിരുന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Aster mims 04/11/2022 .
പട്ടാപകല്‍ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു; സംഭവം കാസര്‍കോട്

സംഭവം നടക്കുന്ന സമയത്ത് അതുവഴി ബൈകില്‍ പോകുകയായിരുന്ന രണ്ട് പൊലീസുകാര്‍ റഫീഖിനെ മര്‍ദിക്കുന്നത് കണ്ടെങ്കിലും എന്താണ് പ്രശ്‌നം എന്നുപോലും അന്വേഷിക്കാതെ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു.

കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അക്രമികളെ കണ്ടെത്താന്‍ സംഭവ സ്ഥലത്തെ സി സി ടി വിയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords:  Youth assaulted to death by a mob in broad daylight while buying medicine from a medical store; Incident Kasaragod,  Kasaragod, News, Dead, Crime, Criminal Case, Police, Attack, CCTV, Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia