ലൈവ് റിപോടിങ്ങിനിടയില്‍ കുറുമ്പുകാട്ടി കുഞ്ഞ്; കയ്യിലെടുത്ത് ജോലി തുടര്‍ന്ന് അവതാരക; കാണികള്‍ക് ചിരി പടര്‍ത്തി വിഡിയോ, വൈറലായത് നിമിഷങ്ങള്‍കൊണ്ട്

 


ന്യൂയോര്‍ക്: (www.kvartha.com 30.01.2021)  കോവിഡ് കാലത്ത് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ നേരിടുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ് ജോലിയ്ക്കിടയില്‍ മക്കളെ നോക്കുകയെന്നത്. ജോലി ചെയ്യുന്നതിനിടയില്‍ കുട്ടികള്‍ പലതരം ആവശ്യങ്ങളുമായി എത്തും. അപ്പോഴൊക്കെ കണ്ണുരുട്ടിയും വഴക്കുപറഞ്ഞുമൊക്കെ അവരെ നിയന്ത്രിക്കാറാണ് പലരുടേയും പതിവ്. ലൈവ് റിപോടിങ്ങിനിടയില്‍ കുറുമ്പുകാട്ടി കുഞ്ഞ്; കയ്യിലെടുത്ത് ജോലി തുടര്‍ന്ന് അവതാരക; കാണികള്‍ക് ചിരി പടര്‍ത്തി വിഡിയോ, വൈറലായത് നിമിഷങ്ങള്‍കൊണ്ട്

എന്നാല്‍ ലൈവ് റിപോടിങ്ങിനിടയില്‍ കുറുമ്പുമായി കുഞ്ഞെത്തിയാല്‍ എങ്ങനെയിരിക്കും, കുടുങ്ങിയതു തന്നെയല്ലേ. അത്തരത്തില്‍ കാലാവസ്ഥാ റിപോര്‍ട്ട് ചെയ്യുകയായിരുന്നു എബിസി 7 ന്റെ അവതാരക ലെസ്ലി ലോപസ്. റിപോടിങ് പുരോഗമിക്കുന്നതിനിടെയാണ് ലെസ്ലിയുടെ പത്ത് മാസം പ്രായമായ മകന്‍ നോലന്‍ ഫ്രെയിമിലെത്തിയത്. കുഞ്ഞ് പതിയെ എത്തി ലെസ്ലിയുടെ കാലില്‍ ചുറ്റിപ്പിടിച്ച് നില്‍പായി.

ഇത് കണ്ട് ചിരി അടക്കാനായില്ലെങ്കിലും അവര്‍ കുനിഞ്ഞ് മകനെ കയ്യിലെടുത്ത് ചിരിയോടെ റിപോടിങ് തുടന്നു. ഏതായാലും ഈ പകര്‍ചവ്യാധിക്കാലത്ത് ലോകമെമ്പാടുമുള്ള കാഴ്ചകാരില്‍ ചിരിപടര്‍ത്താന്‍ കുഞ്ഞു നോലനും അമ്മയ്ക്കുമായി. 'എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു വീണ്ടും കാണാം' എന്നു പറഞ്ഞ് റിപോര്‍ടിങ് അവസാനിപ്പിക്കുകയായിരുന്നു ലെസ്ലി . ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് സംഭവം.

എബിസി 7 ന്റെ ന്യൂസ് ആങ്കര്‍ ബ്രാന്റി ഹിറ്റ് ആണ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. വിഡിയോ വളരെ വേഗമാണ് ശ്രദ്ദേയമായത്, ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമായി നിരവധി കാഴ്ചക്കാരുമായി ഈ ചിരി വിഡിയോ സോഷ്യല്‍ ലോകത്ത് വൈറലാണ്.

Keywords: V ideo of weather reporter interrupted by toddler son on air wins hearts online, New York, News, Child, Video, Report, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia