ഏത് പ്രശ്നത്തിനും മുന്നണിയില്‍ പരിഹാരമുണ്ട്, എംപി സ്ഥാനം രാജിവച്ചത് ധാര്‍മികതയുടെ പേരില്‍, നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച ആരംഭിച്ചിട്ടില്ല; പാല സീറ്റ് വിഷയത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി

 


കോട്ടയം: (www.kvartha.com 10.01.2021) ഏത് പ്രശ്നത്തിനും മുന്നണിയില്‍ പരിഹാരമുണ്ടെന്ന് ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച മുന്നണിയില്‍ ആരംഭിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ചയിലൂടെ പരിഹരിക്കുമെന്നും ജോസ് അദ്ദേഹം അറിയിച്ചു. എംപി സ്ഥാനം രാജിവച്ചത് ധാര്‍മികതയുടെ പേരിലാണെന്നും ജോസ് കെ മാണി അറിയിച്ചു. എല്‍ഡിഎഫിന് പരിഹരിക്കാവുന്ന പ്രശ്നങ്ങളേ എന്‍സിപിയില്‍ ഉള്ളൂ. സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ പറയേണ്ടത് മുന്നണിക്കുള്ളിലാണ്. ഒരു കക്ഷി പോലും പാര്‍ടി വിടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് പ്രശ്നത്തിനും മുന്നണിയില്‍ പരിഹാരമുണ്ട്, എംപി സ്ഥാനം രാജിവച്ചത് ധാര്‍മികതയുടെ പേരില്‍, നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച ആരംഭിച്ചിട്ടില്ല; പാല സീറ്റ് വിഷയത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി
അതേസമയം മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച അപ്രസക്തമാണെന്നും, ജോസ് കെ മാണി പാലയില്‍ മത്സരിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. താനും ടിപി പീതാംബരനുമായി ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  There is a solution to any problem in the front, the resignation of the MP in the name of morality, the Assembly election debate has not started; Jose K. Mani with a response on the Pala seat issue, Kottayam, News, Politics, Trending, Jose K Mani, LDF, Assembly Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia