രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി; തീരുമാനം 31നകം
Jan 13, 2021, 15:01 IST
ന്യൂഡെല്‍ഹി: (www.kvartha.com 13.01.2021) രാജ്യത്തെ കണ്ടെയന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി നിര്‍ദേശം. എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. തുറക്കുന്നത് സംബന്ധിച്ച് ജനുവരി 31നകം തീരുമാനമറിയിക്കാന്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അങ്കണവാടികള്‍ അടച്ചിട്ടത്തോടെ മുലയൂട്ടുന്ന അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ഭക്ഷണ- ആരോഗ്യ സൗകര്യങ്ങള്‍ മുടങ്ങുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.