ഗര്‍ഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടി; പിന്നാലെ രക്ഷപ്പെടുത്താന്‍ ഭര്‍ത്താവും ചാടി; ഒടുവില്‍ സംഭവിച്ചത്!
                                                 Jan 17, 2021, 13:41 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            മഞ്ചേരി: (www.kvartha.com 17.01.2021) ഗര്‍ഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടര്‍ന്നു കിണറ്റില്‍ ചാടി. പിന്നാലെ രക്ഷപ്പെടുത്താന്‍ ഭര്‍ത്താവും ചാടി. കിണറ്റില്‍ അകപ്പെട്ട ഇരുവര്‍ക്കും ഒടുവില്‍ രക്ഷകരായത് അഗ്‌നിരക്ഷാ സേന. മംഗലശ്ശേരി പാലക്കുളത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. കുടുംബം താമസിക്കുന്ന ക്വാര്‍ടേഴ്‌സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്.  
 
 
അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജോയ് ഏബ്രഹാം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ പ്രദീപ്, മുഹമ്മദ് കുട്ടി, നന്ദകുമാര്‍, നിഷാന്ത്, കൃഷ്ണ കുമാര്‍, ഹോം ഗാര്‍ഡുമാരായ ബിനീഷ്, രാജേഷ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 
  
 
 
 
                                        
  30 അടി താഴ്ചയുള്ള കിണറ്റില്‍ നാലടി വെള്ളമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വല താഴ്ത്തി ആദ്യം ഭാര്യയെ (44) കരയ്‌ക്കെത്തിച്ചു. പിന്നാലെ ഭര്‍ത്താവിനെ (45)യും കയറ്റി. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗര്‍ഭിണി ആയതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി.  
 
 
അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജോയ് ഏബ്രഹാം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ പ്രദീപ്, മുഹമ്മദ് കുട്ടി, നന്ദകുമാര്‍, നിഷാന്ത്, കൃഷ്ണ കുമാര്‍, ഹോം ഗാര്‍ഡുമാരായ ബിനീഷ്, രാജേഷ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 
  Keywords:  Pregnant wife jumps into well after family quarrel; Her husband later jumped to the rescue; Finally What happened!, Malappuram, News, Local News, Family, Well, Pregnant Woman, Kerala. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                