പ്ലസ് ടു വിദ്യാര്‍ഥിനിയായ 17കാരിയെ വിവാഹം ചെയ്തു; പീഡനത്തിനിരയായതായി മൊഴി, പോക്‌സോ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് വരന്‍

ചാലക്കുടി: (www.kvartha.com 07.01.2021) ശൈശവ വിവാഹം നടന്നതായുള്ള പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വരന്‍ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് വരന്‍ പോക്‌സോ കേസിലും പ്രതിയായി. സിത്താര നഗര്‍ പണിക്കാട്ടില്‍ വിപിനാണ് (32) ശൈശവം വിവാഹത്തിന് പിടിയിലായത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. Married 17-year-old Plus Two student; Groom tries to commit suicide preparing to be arrested in a Pocso case, Chalakudy, News, Local News, Marriage, Suicide Attempt, Police, Arrested, Kerala
മാടായിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയായ 17കാരിയെ ആണ് ഇയാള്‍ വിവാഹം ചെയ്തത്. താന്‍ പീഡനത്തിന് ഇരയായതായി പിന്നീട് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയതോടെയാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയത്. എലിഞ്ഞിപ്രയില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെ നടന്ന വിവാഹത്തെ തുടര്‍ന്നായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ തനിക്കു ശുചിമുറിയില്‍ പോകണമെന്ന് യുവാവ് അറിയിച്ചു.

പുറത്ത് പൊലീസ് കാവല്‍ നില്‍ക്കുമ്പോള്‍ ക്ഷേത്രത്തിനു പിന്നിലെ ശുചിമുറിയില്‍ വച്ച് ഇയാള്‍ ഞരമ്പ് മുറിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ പൊലീസ് ബലമായി വാതില്‍ തുറന്നപ്പോഴാണ് അവശനിലയില്‍ വിപിനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയും യുവാവിന്റെ മാതാപിതാക്കളും ബന്ധുവും കേസില്‍ പ്രതികളാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ കെ എസ് സന്ദീപ്, എസ് ഐ കെ കെ ബാബു എന്നിവര്‍ അറിയിച്ചു.

Keywords: Married 17-year-old Plus Two student; Groom tries to commit suicide preparing to be arrested in a Pocso case,  Chalakudy,  News,  Local News,  Marriage,  Suicide Attempt,  Police, Arrested,  Kerala.

Post a Comment

Previous Post Next Post