Follow KVARTHA on Google news Follow Us!
ad

കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു; ജീവനക്കാരെ ആക്രമിക്കാനും ശ്രമം; 2 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍; ഒടുവില്‍ പ്രതി പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Local News,Crime,Criminal Case,attack,hospital,Treatment,Police,Arrested,Kerala,
പറവൂര്‍: (www.kvartha.com 31.01.2021) കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു, ജീവനക്കാരെ ആക്രമിക്കാനും ശ്രമം. ഒടുവില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവത്തില്‍ കെടാമംഗലം കല്ലറയ്ക്കല്‍ അഖിലി (23)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈ മുറിഞ്ഞ നിലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം അഖില്‍ ആശുപത്രിയില്‍ എത്തുന്നത്. കൂട്ടുകാരുമൊത്തു മദ്യപിക്കുന്നതിനിടെയാണു കൈ മുറിഞ്ഞതെന്നും സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.Man destroyed hospital; Attempting to assault employees; Finally accused arrested, Kollam, News, Local News, Crime, Criminal Case, Atack, Hospital, Treatment, Police, Arrested, Kerala

മുറിവില്‍ നിന്നു വലിയതോതില്‍ ചോര പുറത്തേക്ക് ഒഴുകിയിരുന്നു. ആശുപത്രി അധികൃതര്‍ മുറിവു വച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അക്രമാസക്തനായി. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരെ മര്‍ദിച്ചു. തുടര്‍ന്നു മൂവരും തമ്മില്‍ അടിപിടിയായി. തുടര്‍ന്ന് ഇയാള്‍ ആശുപത്രി ജീവനക്കാര്‍ക്കു നേരെ തിരിഞ്ഞു.

ഇതു കണ്ട ലേഡി ഡോക്ടര്‍ ഫോണ്‍ ചെയ്യാന്‍ അത്യാഹിത വിഭാഗത്തിലേക്കു പോയി. എന്നാല്‍ ഡോക്ടറുടെ പിന്നാലെ എത്തിയ ഇയാള്‍ അത്യാഹിത വിഭാഗത്തിലെ വാതില്‍ തകര്‍ക്കുകയും കാബിന്‍ പൊളിക്കുകയും ചെയ്തു. ഇസിജി മെഷീന്‍, മള്‍ട്ടി പാര മോണിറ്റര്‍ എന്നിവയും നശിപ്പിച്ചു. ആശുപത്രിക്കു രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.പി എസ് റോസമ്മ പറഞ്ഞു.

ഇതിനിടെ കെട്ടിടത്തില്‍ നിന്നു പുറത്തേക്ക് ഇറങ്ങാനുള്ള ഗ്രില്ല് ആശുപത്രി അധികൃതര്‍ അടച്ചതോടെ ഇയാള്‍ക്കു പുറത്തേക്കു പോകാനായില്ല. തുടര്‍ന്നു പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഹോസ്പിറ്റല്‍ ആക്ട്, പൊതുമുതല്‍ നശീകരണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഖിലിനെതിരെ കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ചു ഡോക്ടര്‍മാര്‍ ഒപി മുടക്കി. തുടര്‍ന്ന് കലക്ടര്‍, ഡിഎംഒ എന്നിവരെത്തി ഡോക്ടര്‍മാരുമായി ചര്‍ച നടത്തി. ജീവനക്കാര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുമെന്നു കലക്ടര്‍ പറഞ്ഞതിനുശേഷം 11 മണിയോടെയാണ് ഒപി പുനരാരംഭിച്ചത്. എം എല്‍ എ, നഗരസഭാധികൃതര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മറ്റൊരാളും ആശുപത്രിയിലെ രണ്ടു ജീവനക്കാരെ മര്‍ദിച്ച സംഭവം നടന്നിരുന്നു. എന്നാല്‍ ഈ കേസില്‍ കുറ്റവാളിയെ പിടിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും താലൂക്ക് ആശുപത്രിയില്‍ മുന്‍പ് ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആശുപത്രി കേന്ദ്രീകരിച്ചു രാത്രികാല പട്രോളിങ് കര്‍ശനമാക്കണമെന്നും കലക്ടര്‍ പൊലീസിനു നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ അടിയന്തരമായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നു നഗരസഭാധ്യക്ഷ വി എ പ്രഭാവതിയും ആവശ്യപ്പെട്ടു.

Keywords:  Man destroyed hospital; Attempting to assault employees; Finally accused arrested, Kollam, News, Local News, Crime, Criminal Case, Atack, Hospital, Treatment, Police, Arrested, Kerala.

Post a Comment