ഇനി ജവാന് 450; കുറഞ്ഞ മദ്യത്തിന് കൂടിയത് മുപ്പത് രൂപ; സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില പ്രസിദ്ധീകരിച്ചു; ഈ വര്‍ഷത്തെ അധികവരുമാനം 1000 കോടി

 


തിരുവനന്തപുരം: (www.kvartha.com 31.01.2021) സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുളള മദ്യത്തിന് പോലും മുപ്പത് രൂപയുടെ അധിക വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ആനുപാതികമായി നികുതിയും കൂടി. വില വര്‍ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാരിന് ആയിരം കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനയാണ് അനുവദിച്ചത്. ഇതടക്കമുളള വിലയാണ് ബിവറേജസ് കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പനയുമുളള ജവാന്‍ റമ്മിന് ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയുമായി. ഇനി ജവാന് 450; കുറഞ്ഞ മദ്യത്തിന് കൂടിയത് മുപ്പത് രൂപ; സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില പ്രസിദ്ധീകരിച്ചു; ഈ വര്‍ഷത്തെ അധികവരുമാനം 1000 കോടി

വി എസ് ഒ പി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും ബ്രാന്‍ഡി ഉടന്‍ വില്‍പനക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ധനയുണ്ട്.

കോവിഡ് ലോക്ക് ഡൗണും ബെവ്ക്യൂ ആപ്പും ബാറുകളിലെ പാഴ്‌സല്‍ വില്‍പനയും മൂലം ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്‌കോയുടെ വില്‍പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബവ്‌കോക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുമാണ് കിട്ടുന്നത്. ഒന്നാം തീയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില ചൊവ്വാഴ്ച നിലവില്‍ വരും.

Keywords:  Liquor price revised in Kerala will come into effect from Tuesday, Thiruvananthapuram, News, Busines, Liquor, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia