കെ ആര്‍ ഗൗരിയമ്മയെ ജെ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി; ചുമതല എ എന്‍ രാജന്‍ ബാബുവിന് നല്‍കി

ആലപ്പുഴ: (www.kvartha.com 31.01.2021) കെ ആര്‍ ഗൗരിയമ്മയെ ജെ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് എ എന്‍ രാജന്‍ ബാബു ജെഎസ്എസ് ജനറല്‍ സെക്രട്ടറിയാകും. അതേസമയം ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കി.KR Gowri Amma removed as JDS state general secretary; AN Rajan Babu new general secretary, Alappuzha, News, Politics, JSS, Kerala

നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചു. അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താല്‍പര്യപ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. 1994ല്‍ ജെഎസ്എസ് രൂപീകരിച്ച ശേഷം ആദ്യമായാണു ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറുന്നത്.

Keywords: KR Gowri Amma removed as JDS state general secretary; AN Rajan Babu new general secretary, Alappuzha, News, Politics, JSS, Kerala.

Post a Comment

Previous Post Next Post