'അവര്‍ ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്'; കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെ വിമര്‍ശിച്ച് ഖുഷ്ബു


ചെന്നൈ: (www.kvartha.com 31.01.2021) ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ ഖുഷ്ബു. ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെയാണു പാര്‍ടിയംഗം കൂടിയായ ഖുഷ്ബു നിലപാടെടുത്തത്. 

News, National, India, Chennai, Politics, Criticism, Social Media, Twitter, Khushbu Sundar Criticises Fellow BJP Leader For Remarks On MK Kanimozhi


സ്ത്രീകളെ അപകീര്‍ത്തപ്പെടുത്തുന്നതു രാഷ്ട്രീയത്തിനതീതമായി എതിര്‍ക്കപ്പെടണമെന്നു കനിമൊഴിയെ പിന്തുണച്ചു ഖുഷ്ബു ട്വീറ്റ് ചെയ്തു. ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കനിമൊഴി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഗോപീകൃഷ്ണന്റെ വിവാദ പരാമര്‍ശം. തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു വാക്കുകള്‍. 

കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്. അവള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ. ഖുഷ്ബു ട്വീറ്റ് ചെയ്തു.

Keywords: News, National, India, Chennai, Politics, Criticism, Social Media, Twitter, Khushbu Sundar Criticises Fellow BJP Leader For Remarks On MK Kanimozhi

Post a Comment

Previous Post Next Post