ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്സിന്‍ ഒമാനില്‍ എത്തി; ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെ പ്രതിഫലിക്കുന്നതാണ് വാക്സിന്‍ വിതരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍

മസ്‌കത്ത്: (www.kvartha.com 31.01.2021) ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്സിന്‍ ഒമാനില്‍ എത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ വാക്സിന്‍ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെ പ്രതിഫലിക്കുന്നതാണ് വാക്സിന്‍ വിതരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പറഞ്ഞു.India delivering Covid vaccines to Oman reflects 'friendship spanning millennia', Muscat, News, Embassy, Health, Health and Fitness, Airport, Oman, Gulf, World

വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായാണ് ഒമാനിലേക്ക് വാക്സിന്‍ അയച്ചതെന്നു വിദേശകാര്യ മന്ത്രാലം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് വാക്‌സിന്‍ മസ്‌കത്തിലെത്തിയത്.

Keywords: India delivering Covid vaccines to Oman reflects 'friendship spanning millennia', Muscat, News, Embassy, Health, Health and Fitness, Airport, Oman, Gulf, World.

Post a Comment

Previous Post Next Post