വയനാട്ടിലെ മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോര്‍ട് ഉടമകള്‍ അറസ്റ്റില്‍

 




മേപ്പാടി: (www.kvartha.com 30.01.2021) വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ടില്‍ ടെന്റില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ടിന്റെ ഉടമയും മാനേജരും അറസ്റ്റില്‍. റിസോര്‍ട് ഉടമ റിയാസ് മാനജേരായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. 

പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടേയും അറസ്റ്റ് ഉച്ചയോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.

വയനാട്ടിലെ മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോര്‍ട് ഉടമകള്‍ അറസ്റ്റില്‍


ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. അറസ്റ്റ് മുന്‍കൂട്ടി കണ്ട റിസോര്‍ട്ട് ഉടമകള്‍ ജാമ്യം തേടി നേരത്തെ തന്നെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവും മുന്‍പാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

Keywords:  News, Kerala, State, Wayanad, Travel & Tourism, Death, Animals, Attack, Elephant attack, Wild Elephants, Police, Arrested, Incident of woman trampled to death in wild elephant attack: Meppadi resort owners arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia