Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രതിരോധത്തിനായി ഒരു വാക്‌സിന്‍ കൂടി; 'കോവോവാക്സ്' ജൂണില്‍ വിപണിയിലെത്തിയേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അദര്‍ പൂനാവാല

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com 30.01.2021) കോവിഡ് പ്രതിരോധത്തിനായി ഒരു വാക്‌സിന്‍ കൂടി. അമേരിക്കന്‍ കമ്പനി നോവാവാക്‌സുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ 'കോവോവാക്സ്' ജൂണില്‍ വിപണിയിലെത്തിയേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അദര്‍ പൂനാവാല. നോവാവാക്‌സിന്റെ കോവിഡ് വാക്സിന്‍ അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു.Hope to launch Covavax by June 2021, says Serum Institute's Adar Poona walla, New Delhi, News, Health, Health and Fitness, Trending, National

വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സിറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു. നോവാ വാക്‌സുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച ഫലപ്രാപ്തി കാണിച്ചുവെന്നും ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി അപേക്ഷിച്ചുവെന്നും അദര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു. 2021 ജൂണ്‍ മാസത്തോടെ കോവോവാക്സ് പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Keywords: Hope to launch Covavax by June 2021, says Serum Institute's Adar Poona walla, New Delhi, News, Health, Health and Fitness, Trending, National.

Post a Comment