Follow KVARTHA on Google news Follow Us!
ad

സ്വര്‍ണാഭരണ കയറ്റുമതി 2 മാസത്തിനിടെ കുത്തനെ ഉയര്‍ന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Business,Gold,Export,Kerala,
കൊച്ചി: (www.kvartha.com 14.01.2021) ജെംസ് ആന്‍ഡ് ജ്വല്ലറി കയറ്റുമതി ഡിസംബറില്‍ 6.3 ശതമാനം വര്‍ധിച്ച് 2.49 ബില്യണ്‍ ഡോളറിലെത്തി. അതേസമയം, ഈ മേഖലയിലെ മൊത്ത കയറ്റുമതി 39.98 ശതമാനം ഇടിഞ്ഞ് 16.53 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 27.54 ബില്യണ്‍ ഡോളറായിരുന്നു.
Gold jewellery exports rose sharply in the last two months, Kochi, News, Business, Gold, Export, Kerala

രത്നങ്ങളുടെയും ആഭരണങ്ങളുടെയും മൊത്ത കയറ്റുമതി ശക്തമായി തുടരുകയും 2020 ഡിസംബറില്‍ 6.33 ശതമാനം വര്‍ധിച്ച് 2.49 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു. 2019 ലെ ഇതേ മാസത്തില്‍ ഇത് 2.35 ബില്യണ്‍ ഡോളറായിരുന്നു.

രൂപയുടെ കണക്കനുസരിച്ച് ഈ മേഖല 2020 ഡിസംബറില്‍ 9.2 ശതമാനം ഉയര്‍ന്ന് 18,261 കോടി രൂപയായി.
അതേസമയം, ഈ മേഖലയിലെ മൊത്ത കയറ്റുമതി 39.98 ശതമാനം ഇടിഞ്ഞ് 16.53 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 27.54 ബില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കയറ്റുമതി കുത്തനെ ഉയര്‍ന്നു. ഈ പ്രവണത തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ഇടിവ് 20-25 ശതമാനമായി കുറയും. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ ഈ മേഖല 80 ശതമാനത്തിലധികം ഇടിഞ്ഞു.

കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ട് (സിപിഡി) കയറ്റുമതി 38.47 ശതമാനം ഉയര്‍ന്ന് 1.74 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 1.25 ബില്യണ്‍ ഡോളറായിരുന്നു. ഒമ്പത് മാസക്കാലയളവില്‍ സിപിഡി കയറ്റുമതി 27.13 ശതമാനം ഇടിഞ്ഞ് 10.69 ബില്യണ്‍ ഡോളറിലെത്തി.

അവലോകന മാസത്തിലെ സ്വര്‍ണാഭരണ കയറ്റുമതി 35.06 ശതമാനം കുറഞ്ഞ് 0.50 ബില്യണ്‍ ഡോളറിലെത്തി. 2019 ഡിസംബറില്‍ ഇത് 0.77 ബില്യണ്‍ ഡോളറായിരുന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സ്വര്‍ണാഭരണ കയറ്റുമതി 67.30 ശതമാനം ഇടിഞ്ഞ് 3.02 ബില്യണ്‍ ഡോളറിലെത്തി.

2020 ഡിസംബര്‍ വരെയുള്ള നിറങ്ങളിലുള്ള രത്‌ന കയറ്റുമതിയും 50.26 ശതമാനം ഇടിഞ്ഞ് 0.12 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 0.24 ബില്യണ്‍ ഡോളറില്‍ നിന്ന്.

അതേസമയം, 2020 ഏപ്രില്‍ മുതല്‍ 2020 ഡിസംബര്‍ വരെയുള്ള വെള്ളി ആഭരണ കയറ്റുമതി ശക്തമായി തുടരുകയും 50.66 ശതമാനം വര്‍ധിച്ച് 1.5 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.

മൊത്ത കയറ്റുമതി 2020 ഡിസംബര്‍ മാസത്തില്‍ 9.27 ശതമാനം ഉയര്‍ന്ന് 1,8261 കോടി രൂപയായി. ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ 36.84 ശതമാനം കുറഞ്ഞ് 1,22,422 കോടി രൂപയായി.

അതേസമയം, 2020 ഏപ്രിലിനും ഡിസംബറിനുമിടയില്‍ ജെംസ്, ജ്വല്ലറി എന്നിവയുടെ മൊത്ത ഇറക്കുമതി 46.14 ശതമാനം ഇടിഞ്ഞ് 9.94 ബില്യണ്‍ ഡോളറിലെത്തി.

Keywords: Gold Jewellery exports rose sharply in the last two months, Kochi, News, Business, Gold, Export, Kerala.

Post a Comment