SWISS-TOWER 24/07/2023

'അവര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നു'; കര്‍ഷക സമരക്കാരെ പ്രതിരോധത്തിലാക്കി ബിജെപി നേതാവ്

 


ADVERTISEMENT


ജയ്പുര്‍: (www.kvartha.com 10.01.2021) കര്‍ഷക സമരക്കാര്‍ക്കെതിരെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി ബിജെപി രാജസ്ഥാന്‍ എംഎല്‍എ രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുകയാണെന്ന് രാംഗഞ്ച് മണ്ഡി എംഎല്‍എ മദന്‍ ദില്‍വാര്‍ ആരോപിച്ചു. രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നവര്‍ ഭീകരവാദികളും കവര്‍ച്ചക്കാരും മോഷ്ടാക്കളുമാകാമെന്നും അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

മദന്‍ ദില്‍വാറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. എംഎല്‍എയുടെ പ്രസ്താവന നാണക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദോട്ടാസര പറഞ്ഞു. കേന്ദ്ര സര്‍കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരങ്ങളാണ് ഡെല്‍ഹിയില്‍ സമരം ചെയ്യുന്നത്.

'അവര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നു'; കര്‍ഷക സമരക്കാരെ പ്രതിരോധത്തിലാക്കി ബിജെപി നേതാവ്


'സമരക്കാര്‍ രാജ്യത്തിന് പുതിയതായി ഒരു ചിന്തയും നല്‍കുന്നില്ല. പ്രക്ഷോഭം വിനോദയാത്ര മാത്രമാണ്. ബിരിയാണിയും ബദാമും കഴിച്ച് എല്ലാം അവര്‍ ആസ്വദിക്കുകയാണ്. അവര്‍ക്കിടയില്‍ തീവ്രവാദികളും കവര്‍ച്ചക്കാരും മോഷ്ടാക്കളുമുണ്ടാകാം. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്. അടുത്ത ദിവസങ്ങളില്‍ അവരെ സര്‍കാര്‍ നീക്കം ചെയ്തില്ലെങ്കില്‍ പക്ഷിപ്പനി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ രാജ്യം അഭിമുഖീകരിക്കേണ്ടി വരും' എന്നാണ് മെന്നും മദന്‍ ദില്‍വാര്‍ പറഞ്ഞത്.

 
Keywords:  News, National, India, Jaipur, Leader, MLA, BJP, Farmers, Protesters, Trending, Health, Farm Law Protesters 'Eating Biryani To Spread Bird Flu', Says BJP Leader
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia