പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു


കൊല്ലം: (www.kvartha.com 31.01.2021) പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡികല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.42 വയസായിരുന്നു. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്.

കോവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി, ചികില്‍സ തുടങ്ങി.കഴിഞ്ഞ ദിവസം കോവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന്വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

News, Kerala, State, Kollam, Death, Hospital, Treatment, Cinema, Singer, Entertainment, Famous singer Somdas Chathannoor has passed away


ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി. പ്രശസ്ത റിയാലിറ്റി ഷോയായാ ബിഗ്ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സോമദാസ്.

ഭാര്യയും നാല്പെണ്‍മക്കളും ഉണ്ട്. സംസ്‌കാരം പകല്‍ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.

Keywords: News, Kerala, State, Kollam, Death, Hospital, Treatment, Cinema, Singer, Entertainment, Famous singer Somdas Chathannoor has passed away

Post a Comment

Previous Post Next Post