പഴനിയിലെത്തി തല മൊട്ടയടിച്ചു; ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ ക്രികെറ്റ് താരം നടരാജന്‍ നേര്‍ച്ച നിറവേറ്റി
Jan 31, 2021, 12:52 IST
ചെന്നൈ: (www.kvartha.com 31.01.2021) ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ ടി നടരാജന് വമ്പന്‍ സ്വീകരണമാണ് തമിഴ് ജനത നല്‍കിയത്. ഇതിന് പിന്നാലെ പഴനി മുരുക ക്ഷേത്രത്തില്‍ പോയി തല മൊട്ടയടിക്കുകയാണു നടരാജന്‍ ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അരങ്ങേറ്റ ടൂര്‍ണമെന്റില്‍ത്തന്നെ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും ഇഷ്ടം പിടിച്ചുവാങ്ങിയ ഈ ഇടങ്കയ്യന്‍ ഫാസ്റ്റ് ബോളര്‍ ഇന്നു തമിഴ്‌നാടിന്റെ പോസ്റ്റര്‍ ബോയ് ആണ്. പേരിനൊരു ഗ്രൗണ്ട് പോലുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലെ കൗമാരക്കാര്‍ക്ക് ഇപ്പോള്‍ വിശ്വാസമുണ്ട്, കഠിനാധ്വാനം ചെയ്താല്‍ നടരാജനെപ്പോലെ ഉയരങ്ങള്‍ കീഴടക്കാമെന്ന്.
പഞ്ചാബ് കിങ്‌സ് ഇലവനിലെ കരാറിലൂടെ ലഭിച്ച 3 കോടി രൂപ നടരാജന്റെ ജീവിതം അടിമുടി മാറ്റി. കുടുംബം പുതിയ വീട്ടിലേക്കു താമസം മാറി. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. മറ്റു മൂന്നുപേരും മികച്ച രീതിയില്‍ പഠിക്കുന്നു. ഇതിനൊക്കെ മുകളില്‍ നില്‍ക്കും നടരാജന്‍ ക്രികെറ്റ് അകാദമി. വിരമിച്ച ക്രികെറ്റര്‍മാര്‍ മാത്രം കൈവച്ചുപോരുന്ന ക്രികെറ്റ് അകാദമിയെന്ന വലിയ ലക്ഷ്യത്തിലേക്ക് ഐപിഎലിലെ പ്രഥമ സീസണിനുശേഷം തന്നെ നടന്നുകയറി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.