Follow KVARTHA on Google news Follow Us!
ad

പോക്‌സോ കേസിലെ ബോംബെ ഹൈകോടതിയുടെ വിവാദ വിധി; മഹാരാഷ്ട്ര സര്‍കാര്‍ സുപ്രീംകോടതിയിലേക്ക്, വിധി പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ പിന്‍വലിക്കാന്‍ കൊളീജിയം തീരുമാനം

Supreme Court of India, Court Order, Judge, Controversial Pocso rulings cost Bombay high court judge her confirmation #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന

ന്യൂഡെല്‍ഹി: (www.kvartha.com 30.01.2021) ശരീരത്തില്‍ കയറിപ്പിടിച്ചാലും പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വ.ജനറല്‍ അശുതോഷ് കുംഭകോണി അപീല്‍ ഫയല്‍ ചെയ്യും. 

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തുടര്‍ച്ചയായി വിവാദ ഉത്തരവുകളാണ് ബോംബെ ഹൈകോടതി ജഡ്ജി പുഷ്പ ഗണേധിവാല പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കില്‍ പോക്‌സോ ചുമത്താനാകില്ലെന്ന വിധിയാണ് ആദ്യം വിവാദമായത്. പിന്നീട് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു. കയ്യില്‍ പിടിച്ചാലും പാന്റ് അഴിച്ചാലും പീഡനമാവില്ലെന്ന വിധി പിന്നാലെ അടുത്ത വിവാദമായി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മൊഴി പൂര്‍ണമായി വിശ്വാസയോഗ്യമല്ലെന്ന നിരീക്ഷണവും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു

News, National, India, New Delhi, High Court, Supreme Court of India, Court Order, Judge, Controversial Pocso rulings cost Bombay high court judge her confirmation


നിലവില്‍ ബോംബെ ഹൈകോടതി നാഗ്പൂര്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജാണ് പുഷ്പ ഗണേധിവാല. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സ്ഥിരം ജഡ്ജാക്കാനുള്ള ശുപാര്‍ശ കൊളീജിയം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ ന്യായീകരിക്കാന്‍ വിചിത്ര വാദങ്ങളുയര്‍ത്തി വിവാദങ്ങളില്‍ നിറഞ്ഞതോടെ ശുപാര്‍ശ പിന്‍വലിക്കാന്‍ കൊളീജിയം തീരുമാനിച്ചിരിക്കുകയാണ്.

Keywords: News, National, India, New Delhi, High Court, Supreme Court of India, Court Order, Judge, Controversial Pocso rulings cost Bombay high court judge her confirmation

Post a Comment