Follow KVARTHA on Google news Follow Us!
ad

വിവരാവകാശ നിയമപ്രകാരം ഈന്തപ്പഴം ഇറക്കുമതിയില്‍ കസ്റ്റംസിനോട് ചോദ്യം; അസാധാരണ നടപടിയുമായി സര്‍കാര്‍

Government, Food, Central Agency asks for RTI document in Dates export Controversy #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com 30.01.2021) ഈന്തപ്പഴം ഇറക്കുമതിയില്‍ കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍കാര്‍. വിവരാവകാശ നിയമപ്രകാരമാണ് സര്‍കാര്‍ വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ചോദിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി.

കസ്റ്റംസ് ഡ്യൂടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോടോകോള്‍ ഹാന്‍ഡ്ബുക് അനുവദിക്കുന്ന പ്രകാരം എക്സെംപ്ഷന്‍ സെര്‍ടിഫികറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍, ആ എക്സെംപ്ഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത് - തുടങ്ങി ആറു ചോദ്യങ്ങളാണ് പ്രോടോകോള്‍ വിഭാഗം ആരാഞ്ഞിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമിഷണര്‍ മുന്‍പാകെയാണ് അപേക്ഷ നല്‍കിയത്.

News, Kerala, State, Thiruvananthapuram, Government, Food, Central Agency asks for RTI document in Dates export Controversy


Keywords: News, Kerala, State, Thiruvananthapuram, Government, Food, Central Agency asks for RTI document in Dates export Controversy

Post a Comment