മുന്‍വൈരാഗ്യം; തിരുവനന്തപുരത്ത് യുവതിയുടെ വീടിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു

തിരുവന്തപുരം: (www.kvartha.com 10.01.2021) തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലില്‍ സാമൂഹ്യ വിരുദ്ധര്‍ വീടിനു തീയിട്ടു. കോട്ടൂര്‍ സ്വദേശി വിജിലയുടെ വീടിനാണ് ഒരു സംഘം അക്രമികള്‍ അതിക്രമിച്ച് കയറി തീയിട്ടത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമികള്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് തീയിട്ടതെന്ന് വിജില പറയുന്നു. സംഭവത്തില്‍ വിജില നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കി. ഇതിന് മുന്‍പും വിജിലയുടെ വീട് ആക്രമിക്കുകയും ഇവരുടെ വീടിന്റെ വാതിലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. വിജിലയുടെ പരാതിയില്‍ നെയ്യാര്‍ഡാം പൊലീസ് കേസെടുത്തു.
Antagonism; Anti-social elements set fire to a woman's house in Thiruvananthapuram, Thiruvananthapuram, News, Local News, Crime, Criminal Case, Police, Complaint, Case, Kerala
Keywords: Antagonism; Anti-social elements set fire to a woman's house in Thiruvananthapuram, Thiruvananthapuram, News, Local News, Crime, Criminal Case, Police, Complaint, Case, Kerala.

Post a Comment

Previous Post Next Post