ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ട ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റക്കാര്‍ക്ക് പുതിയ താര്‍ എസ്‌യുവി വാഹനം സമ്മാനമായി നല്‍കി ആനന്ദ് മഹീന്ദ്ര

മുംബൈ: (www.kvartha.com 23.01.2021) ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റക്കാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഓസ്‌ട്രേലിയയില്‍ അരങ്ങേറിയ ആറ് ഇന്ത്യന്‍ പുതുമുഖങ്ങള്‍ക്കും മഹീന്ദ്രയുടെ പുതിയ താര്‍ എസ്‌യുവി വാഹനമാണ് സമ്മാനമായി നല്‍കുന്നത്. ആനന്ദ് മഹീന്ദ്ര ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് വഴിയാണ് സമ്മാനം പ്രഖ്യാപിച്ചത്. അസാധ്യമായതു നേടിയെടുക്കാമെന്ന് ഭാവി തലമുറയ്ക്കായി ഈ താരങ്ങള്‍ കാണിച്ചുകൊടുത്തതായി അദ്ദേഹം വ്യക്തമാക്കി.Anand Mahindra announces THAR SUV as gift for Team India players who debuted on Australia tour, Mumbai, News, Cricket, Cricket Test, Vehicles, Compensation, National, Sports
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ നേട്ടമൊരു പ്രചോദനം തന്നെയാണ്. ഇത് എനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം നല്‍കുന്നു. അതുകൊണ്ടു തന്നെ എല്ലാ അരങ്ങേറ്റക്കാര്‍ക്കും എന്റെ സ്വന്തം നിലയില്‍ മഹീന്ദ്ര താര്‍ എസ്‌യുവി നല്‍കുന്നു. ഇതില്‍ കമ്പനിക്ക് ചെലവുകളൊന്നുമില്ല. യുവാക്കള്‍ സ്വയം വിശ്വാസം ആര്‍ജിക്കാനാണു സമ്മാനം പ്രഖ്യാപിച്ചതെന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു. മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ ഠാക്കൂര്‍, ശുഭ്മാന്‍ ഗില്‍, ടി. നടരാജന്‍, നവ്ദീപ് സെയ്‌നി, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ക്കാണു വാഹനങ്ങള്‍ ലഭിക്കുക. ആറ് താരങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും ആനന്ദ് മഹീന്ദ്ര കുറിച്ചു.

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യന്‍ ക്രികെറ്റ് ടീം ഓസ്‌ട്രേലിയയില്‍ സ്വന്തമാക്കിയത്. എട്ടോളം മുന്‍നിര ഇന്ത്യന്‍ താരങ്ങള്‍ ഇല്ലാതെയാണ് രഹാനെയും സംഘവും ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചതെന്നതാണ് ഈ വിജയത്തിന്റെ മറ്റൊരു പ്രത്യേകത. മുന്‍നിര താരങ്ങളുടെ പരിക്കുകള്‍ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായപ്പോള്‍ ഋഷഭ് പന്തും വാഷിങ്ടന്‍ സുന്ദറുമുള്‍പ്പെടെയുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ബിസിസിഐ അഞ്ച് കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയ താരങ്ങള്‍ക്കു ഗംഭീര വരവേല്‍പാണു ലഭിച്ചത്.

Keywords: Anand Mahindra announces THAR SUV as gift for Team India players who debuted on Australia tour, Mumbai, News, Cricket, Cricket Test, Vehicles, Compensation, National, Sports.


Post a Comment

Previous Post Next Post