തനിക്ക് കോവിഡ് ആണെന്ന വാര്‍ത്ത നിഷേധിച്ച് സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെന

ബംഗളൂരു: (www.kvartha.com 14.01.2021) തനിക്ക് കോവിഡ് ആണെന്ന വാര്‍ത്ത നിഷേധിച്ച് സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെന. ലണ്ടനില്‍ നിന്ന് താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു.

'എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ലണ്ടനില്‍ നിന്ന് പോന്നപ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബംഗളൂരുവിലെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഞാന്‍. ഞാന്‍ സുരക്ഷിതയാണ്' ലെന പറയുന്നു.Actress Lena says She was test for Covid negative and now at quarantaine, Bangalore, News, Actress, Cinema, Hospital, Treatment, National

കേരളത്തിലേക്കുളള കണക്ടിങ് ഫ്‌ളൈറ്റില്‍ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബംഗളൂരുവില്‍ ഇറങ്ങിയത്. ബംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസൊലേഷനിലാണ് നടി. അധികം വൈകാതെ കേരളത്തിലെത്താന്‍ സാധിക്കുമെന്നാണ് നടി കരുതുന്നത്. പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇനി യാത്ര സാധ്യമാകൂ. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന 'ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍' എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.

അതേസമയം, ബ്രിട്ടനില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 102 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനില്‍ പുതിയ വൈറസ് വകഭേദം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അവിടെ നിന്നെത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നത്.

ബ്രിട്ടനില്‍നിന്നു വരുന്ന എല്ലാ യാത്രക്കാരെയും ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. പരിശോധനാഫലത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഇത്.

Keywords: Actress Lena denies rumors that she tested Covid positive, Bangalore, News, Actress, Cinema, Hospital, Treatment, National.

Post a Comment

Previous Post Next Post