അമിത് ഷായുടെ ഹൗറ സന്ദര്‍ശനം റദ്ദാക്കി; ബിജെപിയില്‍ ചേരാന്‍ 5 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ ഡെല്‍ഹിയിലേക്ക്

കൊല്‍ക്കത്ത: (www.kvartha.com 30.01.2021) ബിജെപിയില്‍ ചേരാന്‍ അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹൗറ റാലിയില്‍ വച്ച് ബിജെപിയില്‍ ചേരേണ്ടിയിരുന്ന നേതാക്കളാണ് ഡെല്‍ഹിയിലേക്ക് തിരിച്ചത്. അമിത് ഷായുടെ ഹൗറ സന്ദര്‍ശനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടത്.5 Ex-Trinamool Leaders Meet Amit Shah, Join BJP Ahead Of Bengal Polls, Kolkata, News, Politics, BJP, Rally, New Delhi, National

വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബംഗാളിലെ മുന്‍ വനം വകുപ്പ് മന്ത്രി രാജിബ് ബാനര്‍ജി, ബാലിയില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ബൈശാലി ദാല്‍മിയ, ഉത്തര്‍പാറ എംഎല്‍എ പ്രഭിര്‍ ഘോഷാല്‍, ഹൗറ മേയര്‍ രതിന്‍ ചക്രബര്‍ത്തി, മുന്‍ എംഎല്‍എ പാര്‍ത്ഥ സാരതി ചാറ്റര്‍ജി എന്നിവരാണ് ബിജെപിയില്‍ ചേരുന്നത്.

അമിത് ഷായുടെ സന്ദര്‍ശനം റദ്ദാക്കിയെങ്കിലും ഹൗറയിലെ ദുമുര്‍ജോളയില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ബിജെപി റാലിക്ക് മാറ്റമുണ്ടായിരുന്നില്ല. അമിത് ഷാ വിഡിയോ കോണ്‍ഫറന്‍സ് വഴി റാലിയില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സംസ്ഥാന നേതാക്കളും റാലിയില്‍ ഉണ്ടാകും.

Keywords: 5 Ex-Trinamool Leaders Meet Amit Shah, Join BJP Ahead Of Bengal Polls, Kolkata, News, Politics, BJP, Rally, New Delhi, National.

Post a Comment

Previous Post Next Post