കാമുകന്റെ പേരുപറഞ്ഞ് മാതാപിതാക്കള്‍ എപ്പോഴും വഴക്ക്; സഹികെട്ട 15കാരന്‍ യുവാവിനെ കിട്‌നാപ് ചെയ്തു; ഒടുവില്‍ സംഭവിച്ചത്!

നാഗ്പൂര്‍: (www.kvartha.com 23.01.2021) കാമുകന്റെ പേരുപറഞ്ഞ് മാതാപിതാക്കള്‍ എപ്പോഴും വഴക്ക്, സഹികെട്ട 15കാരന്‍ മകന്‍ ഒടുവില്‍ യുവാവിനെ കിട്‌നാപ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അമ്മയുടെ കാമുകനായ യുവാവിനെ ജോലിസ്ഥലത്തു നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ മകനും സുഹൃത്തുക്കളായ രണ്ട് കൗമാരക്കാരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഇവരുടെ കൈയ്യില്‍ നിന്ന് യുവാവ് രക്ഷപെട്ടോടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ അമ്മ കാന്‍സി ഹൗസ് ചൗക്കില്‍ തനിച്ച് താമസിക്കുകയാണെന്നാണ് ടൈംസ് നൗ റിപോര്‍ട് ചെയ്യുന്നത്. ഇവര്‍ പ്രദീപ് നന്ദന്‍വാര്‍ എന്നയാളുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരില്‍ യുവതിയും ഭര്‍ത്താവും സ്ഥിരം വഴക്കുണ്ടാകുമായിരുന്നുവെന്നും റിപോര്‍ടില്‍ പറയുന്നു. ഇതോടെ അമ്മയുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാന്‍ മകനും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.15-year-old boy in Maharashtra kidnaps mother’s lover, lands in police net, Maharashtra, News, Local News, Kidnap, Parents, Children, Police, Custody, National
യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് കുട്ടികള്‍ തന്നെയാണെന്നാണ് റിപോര്‍ട്. സഹോദരിയുടെ സുഹൃത്തായ സുരേഷ് കൊറാഡ്കര്‍ എന്ന 19കാരനും 17 വയസുള്ള മറ്റൊരു സുഹൃത്തുമാണ് കൂട്ടാളികള്‍ എന്നും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട് ചെയ്യുന്നു. കാമുകനെ കൊണ്ടുപോയി മര്‍ദിക്കുക എന്ന ഉദ്ദേശത്തോടെയാണ് കുട്ടികള്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ജഗനാഥ് ബുധവരിയിലുള്ള ഇയാളുടെ ഓഫീസിലെത്തിയ സംഘം ഇയാളെ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

യുവാവുമായി പോയ സംഘം ഇത്വാരിയിലെത്തിയപ്പോഴാണ് ഒരു പൊലീസ് പട്രോളിങ് വാഹനം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് വാഹനം കണ്ട യുവാവ് ഓടുന്ന ബൈക്കില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ എതിര്‍ദിശയില്‍ വാഹനം തിരിച്ച കുട്ടികള്‍ വേഗത്തില്‍ വാഹനമോടിച്ചു പോകുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ യുവാവ് കുട്ടിയുടെ വീട്ടിലെത്തുകയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വിവരമറിയിക്കുകയുമായിരുന്നു. യുവാവിന്റെ ജോലിസ്ഥലത്തു നിന്ന് വിവരം ലഭിച്ച പൊലീസ് മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്തു. അതേസമയം, ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവര്‍ക്കെതിരെ അര്‍ഹമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Keywords: 15-year-old boy in Maharashtra kidnaps mother’s lover, lands in police net, Maharashtra, News, Local News, Kidnap, Parents, Children, Police, Custody, National.

Post a Comment

Previous Post Next Post