വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതില്‍ വിരോധം; മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടാക്കിയ അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി
Dec 2, 2020, 11:08 IST
കൊട്ടാരക്കര: (www.kvartha.com 02.12.2020) വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതില്‍ വിരോധവുമായി ബന്ധപ്പെട്ട് മദ്യപിച്ച് എത്തി വാക്കുതര്‍ക്കമുണ്ടാക്കിയ അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി. കൊല്ലത്ത് കൊട്ടാരക്കര ഇലയം സ്വദേശി ശിവകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ പുത്രന്‍ നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വീണ്ടും വാക്കേറ്റമുണ്ടായതെന്നാണ് സംശയം. എഴുകോണ്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്ന ശിവകുമാറും നിധീഷും അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയില്‍ ശിവകുമാറിന്റെ വീട്ടുമുറ്റത്ത് വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തളളുമുണ്ടായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഘര്‍ഷത്തിന്റെ തുടക്കം.
പിടിച്ചു മാറ്റാന്‍ ചെന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. വഴക്കിനിടെ നിധീഷ് ശിവകുമാറിനെ മര്‍ദ്ദിച്ചു. അടിയേറ്റു വീണ ശിവകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ തന്നെ പോലീസ് നിധീഷിനെ അറസ്റ്റ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.