കോഴിക്കോട്: (www.kvartha.com 04.12.2020) കോഴിക്കോട് 25 ലക്ഷം രൂപയുടെ ചരസുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് പള്ളിയാര്‍ക്കണ്ടി മുഹമ്മദ് റഷീബിനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് നിന്നും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ബ്ലൂടൂത് സ്പീക്കറിനുള്ളിലാക്കിയാണ് റഷീബ് ചരസ് കടത്താന്‍ ശ്രമിച്ചത്.
എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്. പിടികൂടിയ ചരസിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.