കോഴിക്കോട്: (www.kvartha.com 06.12.2020) ശബരിമലയില്‍ ദര്‍ശനം നടത്തിയ സാമൂഹ്യപ്രവര്‍ത്തകയായ ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ അശ്ലീലവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ്.
2019ലാണ് കേസിനാസ്പദമായ പരാതി നല്‍കിയത്. യുവതിയുടെ കൃത്രിമ അശ്ലീല വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.